Entertainment

ഒറ്റക്കണ്ണിലൂടെ കഥപറഞ്ഞ് ബേബിമോള്‍: ആകാംക്ഷനിറച്ച് ഹെലന്റെ രണ്ടാം പോസ്റ്റര്‍

'ദി ചിക്കന്‍ ഹബ്ബ്' എന്ന പേരിലുള്ള റസ്‌റ്റോറന്റിലെ വെയ്ട്രസ് ആണ് അന്നയുടെ കഥാപാത്രം.

Author : സമകാലിക മലയാളം ഡെസ്ക്

ഹിറ്റ് ചിത്രം 'കുമ്പളങ്ങി നൈറ്റ്‌സിലെ 'ബേബിമോള്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ നടി അന്ന ബെന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്ററും പുറത്ത്. ആദ്യ പോസ്റ്ററില്‍ റസ്റ്ററണ്ട് വെയറ്ററിന്റെ വേഷത്തിലാണ് അന്ന ബെന്‍ എത്തിയത്.

'ഹെലന്‍' എന്ന ഈ ചിത്രത്തിന്റെ പുതിയ പോസ്റ്ററില്‍ താരത്തിന്റെ ഒരു കണ്ണ് മാത്രമേ വെളിപ്പെടുത്തിയിട്ടുള്ളു. കണ്‍പീലികളിലടക്കം മഞ്ഞ് കണങ്ങള്‍ പറ്റിപ്പിടിച്ച് ആകാംക്ഷയോടെ നോക്കുന്ന ആ ഒറ്റക്കണ്ണ് ബേബിമോളുടേത് തന്നെയാണെന്നാണ് ആരാധകര്‍ ഉറപ്പിക്കുന്നത്.

'ദി ചിക്കന്‍ ഹബ്ബ്' എന്ന പേരിലുള്ള റസ്‌റ്റോറന്റിലെ വെയ്ട്രസ് ആണ് അന്നയുടെ കഥാപാത്രം. ലാല്‍ പോള്‍, അജു വര്‍ഗീസ്, റോണി ഡേവിഡ് രാജ് എന്നിവര്‍ക്കൊപ്പം ഒരുകൂട്ടം പുതുമുഖങ്ങളും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. ചിത്രീകരണം വെള്ളിയാഴ്ച്ച ആരംഭിക്കും.

നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറില്‍ വിനീത് ശ്രീനിവാസനാണ് നിര്‍മ്മിക്കുന്നത്. ഈ ബാനറില്‍ വിനീത് നിര്‍മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ഹെലന്‍'. ഗണേഷ് രാജ് സംവിധാനം ചെയ്ത് 2016ല്‍ പുറത്തെത്തിയ 'ആനന്ദ'മാണ് ആദ്യത്തെ ചിത്രം.

സംവിധായകനൊപ്പം ആല്‍ഫ്രഡ് കുര്യന്‍ ജോസഫ്, നോബിള്‍ ബാബു തോമസ് എന്നിവര്‍ കൂടി ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്മാന്‍. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. വിശാഖ് സുബ്രഹ്മണ്യം, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫന്റാസ്റ്റിക് ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT