Entertainment

ഓ... ഒടിയന്‍..!!!! ഭയപ്പെടുത്തി ഒടിയന്റെ പുതിയ ടീസര്‍ 

ഭയപ്പെടുത്തുന്ന പശ്ചാത്തല സംഗീതത്തോടു കൂടിയാണ് ഒടിയന്റെ കടന്നു വരവ്.

Author : സമകാലിക മലയാളം ഡെസ്ക്

മലയാളത്തിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം ഒടിയന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. കരിമ്പടവും പുതച്ച് രാത്രി നടന്നു നീങ്ങുന്ന ഒടിയനാണ് ടീസറില്‍. ഭയപ്പെടുത്തുന്ന
പശ്ചാത്തല സംഗീതത്തോടു കൂടിയാണ് ഒടിയന്റെ കടന്നു വരവ്. എം ജയചന്ദ്രനാണ് സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുള്ളത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. വിഎ ശ്രീകുമാര്‍ മേനോനാണ് ചിത്രത്തിന്റെ സംവിധാനം. ദേശീയ അവാര്‍ഡ് നേടിയ തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ് തിരക്കഥാകൃത്ത്. മോഹന്‍ലാലും മഞ്ജു വാര്യറും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുമ്പോള്‍ നടന്‍ പ്രകാശ് രാജ് ആണ് പ്രതിനായക കഥാപാത്രമായി വരുന്നത്. സാബു സിറിലാണ് പ്രൊഡക്ഷന്‍ ഡിസൈന്‍.

വാരണാസിയും പാലക്കാടുമായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍. മാണിക്യന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.  സിനിമയുടെ ചിത്രീകരണവേളിയില്‍ പുറത്തിറങ്ങിയ ഒടിയന്റെ പ്രൊമോ വീഡിയോകളെല്ലാം സാമൂഹിക മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചിരുന്നു. മൂന്ന് മിനിറ്റിലധികം ദൈര്‍ഘ്യമുള്ള പുതിയ ടീസര്‍ പങ്കുവെച്ചിട്ടുള്ളത് മോഹന്‍ലാലിന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴി തന്നെയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇന്ത്യ സഖ്യനേതാക്കള്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍; ഹര്‍ജിയില്‍ നിരവധി പിഴവുകള്‍

സിജെപി ആര്‍എസ്എസ് പദ്ധതിയെന്ന പരാമര്‍ശത്തില്‍ തിരുത്ത്; വാക്കുപിഴവെന്ന് സരിന്‍

തുലാവര്‍ഷം വരുന്നു, ഒപ്പം ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും; കേരളത്തില്‍ മഴ ശക്തമാകും

ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കാന്‍ നീക്കം; 15 മുതല്‍ ഹോട്ടലുകളില്‍ 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്‌മെന്റുകള്‍ വാങ്ങില്ല

Today's Rashi Phalam October 13| വിവാഹവുമായി ബന്ധപ്പെട്ട് നീണ്ടുനിന്ന ആശങ്കകൾക്ക് പരിഹാരമാകും