Entertainment

ഓണം ആഘോഷിച്ച് നസ്രിയയും ഫഹദും; ചിത്രങ്ങള്‍ കാണാം 

വിഭവസമൃദ്ധമായ സദ്യയുടെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ന്നിച്ചുള്ള ആറാമത്തെ ഓണം ആഘോഷമാക്കിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരജോഡിയായ ഫഹദും നസ്രിയയും. എല്ലാ ആഘോഷങ്ങള്‍ക്കും ഒന്നിച്ചായിരിക്കാന്‍ ശ്രമിക്കുന്ന ഇരുവരും ഓണത്തിനും ആ പതിവ് തെറ്റിച്ചില്ല. ഓണം ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ നസ്രിയ പങ്കുവച്ചിട്ടുമുണ്ട്. ആരാധകര്‍ക്ക് ഓണാശംസകള്‍ നേര്‍ന്നുകൊണ്ടാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. 

ഗോള്‍ഡന്‍, ചുവപ്പ് നിറത്തിലുള്ള ചുരിദാറാണ് നസ്രിയയുടെ വേഷം ഫഹദാകട്ടെ പതിവുപോലെ ജീന്‍സും വെള്ള ഷര്‍ട്ടും ധരിച്ച് സിംപിള്‍ ലുക്കിലും. വിഭവസമൃദ്ധമായ സദ്യയുടെ ചിത്രവും താരം ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്. 

2014 ഓഗസ്റ്റിലായിരുന്നു നസ്രിയയുടെയും ഫഹദിന്റെയും വിവാഹം. അടുത്തിടെയാണ് ഇരുവരും അഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന നസ്രിയ കൂടെ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് തിരിച്ചെത്തിയിരുന്നു. ഫഹദും നസ്രിയയും ഒന്നിക്കുന്ന അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ ആരാധകര്‍. കഴിഞ്ഞ മാസം ചിത്രീകരണം പൂര്‍ത്തിയാക്കിയ ട്രാന്‍സ് വൈകാതെ തിയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

ആയുഷ്‌കാലം മുഴുവന്‍ ഒരുമിച്ച് ഒരു വീട്ടില്‍; ഒടുവില്‍ 'ബാചിലേഴ്‌സ് ഫാമിലി'യിലെ അവസാനയാളും യാത്രയായി

'കള്ളൻ' നാട്ടിലെ 'മാന്യൻ'; 2 കോടിയുടെ ആഡംബര വീട്, മുന്തിയ കാറിൽ സഞ്ചാരം! ഒടുവിൽ പൊലീസ് പൊക്കി

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

SCROLL FOR NEXT