Entertainment

ഓണ്‍ലൈന്‍ റിലീസ് മുന്നോട്ടുള്ള മികച്ച കാല്‍വെപ്പ്, പുതിയ ട്രെന്‍ഡ് സെറ്റിങ്ങാവും; കീര്‍ത്തി സുരേഷ്

പെന്‍ഗ്വിന്‍ തീയെറ്ററില്‍ റിലീസ് ചെയ്യാനിരുന്നതാണ്. എന്നാല്‍ കൊറോണ പശ്ചാത്തലത്തെ തുടര്‍ന്നാണ് ഓണ്‍ലൈന്‍ റിലീസിന് തീരുമാനിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നടിയാണ് കീര്‍ത്തി സുരേഷ്. 2018 ല്‍ പുറത്തിറങ്ങിയ മഹാനടിയിലൂടെ മികച്ച കയ്യടിയാണ് താരം നേടിയത്. മികച്ച നടിക്കുള്ള ദേശിയ പുരസ്‌കാരം ഉള്‍പ്പടെ നിരവധി അംഗീകാരം താരത്തെ തേടിയെത്തിയിരുന്നു. എന്നാല്‍ അതിന് ശേഷം കീര്‍ത്തിയെ വളരെ കുറച്ചു സിനിമകളില്‍ മാത്രമാണ് നമ്മള്‍ കണ്ടത്. ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമാകാന്‍ ഒരുങ്ങുകയാണ് താരം. ഓണ്‍ലൈന്‍ റിലീസ് ചെയ്ത പെന്‍ഗ്വിനിലൂടെയാണ് കീര്‍ത്തി സജീവമാകുന്നത്.

പെന്‍ഗ്വിന്‍ തീയെറ്ററില്‍ റിലീസ് ചെയ്യാനിരുന്നതാണ്. എന്നാല്‍ കൊറോണ പശ്ചാത്തലത്തെ തുടര്‍ന്നാണ് ഓണ്‍ലൈന്‍ റിലീസിന് തീരുമാനിക്കുന്നത്. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെയുള്ള റിലീസ് മുന്നോട്ടുള്ള മികച്ച കാല്‍വെപ്പാണ് എന്നാണ് താരം പറയുന്നത്. നിലവിലെ സാഹചര്യത്തില്‍ എന്നാണ് തീയെറ്ററുകള്‍ തുറക്കുമെന്നോ എപ്പോള്‍ ആളുകള്‍ തീയെറ്ററില്‍ പോകുമെന്നോ അറിയില്ല. ഈ സമയത്ത് സിനിമ റിലീസ് ചെയ്യുക എന്നത് എനിക്ക് സന്തോഷം തരുന്ന കാര്യമാണ്. എന്റേതായി ഒരു സിനിമ റിലീസ് ചെയ്തിട്ട് കുറേ നാളായി. ഞാന്‍ സന്തോഷവതിയാണ്. 200ഓളം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്. അതിനാല്‍ കൂടുതല്‍പേരിലേക്ക് എത്തുന്നുണ്ട്. ഇത് പുതിയ ട്രെന്‍ഡ് സെറ്റിങ്ങാവും. എന്റെ ആദ്യ ഓണ്‍ലൈന്‍  റിലീസാണ് എന്നതും എന്നെ അഹ്ലാദിപ്പിക്കുന്നുണ്ട്.- പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.

മഹാനടിക്കു ശേഷം തന്നില്‍ മനോഹരമായ മാറ്റമുണ്ടായി എന്നാണ് കീര്‍ത്തി പറയുന്നത്. തിരക്കഥ വളരെ ബുദ്ധിപൂര്‍വം തെരഞ്ഞെടുക്കാന്‍ തുടങ്ങി. മഹാനടിക്കു ശേഷം വാണിജ്യ സിനിമയില്‍ അഭിനയിക്കാനാണ് ആഗ്രഹിച്ചിരുന്നത്. എന്നാണ് താന്‍ വിചാരിച്ചതുപോലെ നടന്നില്ല. സ്ത്രീ പ്രാധാന്യമുള്ള സിനിമകള്‍ കൂടുതല്‍ വരാന്‍ തുടങ്ങി. പക്ഷേ ഞാന്‍ എന്റേതായി സമയമെടുത്തു. അടുത്തതായി എന്താണ് ചെയ്യേണ്ടത് എന്ന് എനിക്ക് തീരുമാനമുണ്ടായിരുന്നു. ഞാന്‍ അറിഞ്ഞുകൊണ്ട് ബ്രേക്ക് എടുക്കുകയായിരുന്നില്ല. അത് സംഭവിച്ചുപോയതാണ്. അതിന് ശേഷം എനിക്ക് ലഭിച്ച വാണിജ്യ സിനിമകള്‍ കുറച്ച് വ്യത്യസ്തമായിരുന്നു. സാധാരണ വാണിജ്യ സിനിമകളില്‍ അഭിനയ പ്രാധാന്യമുള്ള റോളുകള്‍ ലഭിക്കാറില്ല. എന്നാല്‍ മായാനടിക്കു ശേഷം നല്ല ഓഫറുകളാണ് വന്നത്'. കീര്‍ത്തി പറഞ്ഞു.

പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാനുള്ള തുടക്കമായിട്ടാണ് മായാനദി തോന്നിയതെന്നും താരം വ്യക്തമാക്കി. തന്റെ കരിയറില്‍ ഇത്ര മികച്ച സിനിമ ലഭിച്ചതില്‍ സന്തോഷമുണ്ട്. എന്നാല്‍ ഇനിയും കൂടുതല്‍ വ്യത്യസ്തമായ വേഷങ്ങള്‍ പരീക്ഷിക്കുമെന്നും താരം പറഞ്ഞു. ഓണ്‍ലൈന്‍ റിലീസ് ചെയ്ത പെന്‍ഗ്വിനാണ് താരത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. ഒന്നര വര്‍ഷത്തിനിടയില്‍ റിലീസ് ചെയ്യുന്ന ആദ്യ ചിത്രമാണിത്. മഹാനടിക്കുശേഷം തനിക്ക് ലഭിച്ച ശക്തമായ സ്ത്രീ കഥാപാത്രമാണ് പെന്‍ഗ്വിനിലേത് എന്നാണ് താരം പറയുന്നത്. കഥ കേട്ടപ്പോള്‍ താന്‍ താല്‍പ്പര്യം തോന്നി. ശക്തമായ പ്രമേയമായിരുന്നു. ഇമോഷണല്‍ ത്രില്ലറാണ്. വെല്ലുവിളി നിറഞ്ഞതാണെന്ന് തോന്നിയതുകൊണ്ടാണ് പരീക്ഷിക്കാന്‍ തീരുമാനിച്ചത്. നവാഗതനായ ഈശ്വര്‍ കാര്‍ത്തിക്കാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

തുടക്കക്കാരായ സംവിധായകര്‍ക്കൊപ്പം അഭിനയിക്കാന്‍ തനിക്ക് താല്‍പ്പര്യമുണ്ടെന്നാണ് കീര്‍ത്തി പറയുന്നത്. അവരില്‍ നിന്ന് ഒരുപാട് പഠിക്കാനാവുമെന്നും കീര്‍ത്തി വ്യക്തമാക്കി. മോഹന്‍ലാലിനൊപ്പമുള്ള മകരക്കാര്‍, രജനീകാന്തിനൊപ്പമുള്ള അണ്ണാത്തെ ഉള്‍പ്പടെ നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു