Entertainment

'ഓലപ്പാമ്പിനെ കാണിച്ച് പേടിപ്പിക്കല്ലേ മക്കളെ'; വിമര്‍ശിച്ചവനെ അസഭ്യം പറഞ്ഞ് ഷെയ്ന്‍; വീഡിയോ

ഷെയ്ന്‍ തന്നെയാണ് പ്രേക്ഷകനെ അസഭ്യം പറയുന്ന ഓഡിയോ സന്ദേശം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്

സമകാലിക മലയാളം ഡെസ്ക്

സമൂഹമാധ്യമങ്ങളിലൂടെ വിമര്‍ശിച്ച പ്രേക്ഷകനെ അസഭ്യം പറഞ്ഞ് നടന്‍ ഷെയ്ന്‍ നിഗം. ഷെയ്ന്‍ തന്നെയാണ് പ്രേക്ഷകനെ അസഭ്യം പറയുന്ന ഓഡിയോ സന്ദേശം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. ഓലപ്പാമ്പിനെ കാണിച്ച് പേടിപ്പിക്കല്ലേ മക്കളെ എന്ന അടിക്കുറിപ്പോടെയാണ് ഈ ഓഡിയോ സന്ദേശം താരം പോസ്റ്റ് ചെയ്തത്.

താനൊക്കെ ഒരു സ്റ്റാറല്ലേ ഇങ്ങനെയൊക്കെ പെരുമാറാമോയെന്ന് ആരാധകന്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ താന്‍ മര്യാദയ്ക്ക് പെരുമാറിയാല്‍ ഞാനും അങ്ങനെ പെരുമാറും എന്ന് പറയുന്ന ഷെയ്ന്‍ നിഗം ആരാധകനെ അസഭ്യവും പറയുന്നു. നിരവധി പേരാണ് ഷെയ്ന്‍ നിഗം ഷെയര്‍ ചെയ്ത ഓഡിയോ സന്ദേശത്തിന് പ്രതികരണവുമായി എത്തുന്നത്. ഷെയ്‌നും ഒരു പച്ച മനുഷ്യനാണെന്നും സ്വകാര്യതയില്‍ കയറാന്‍ ആര്‍ക്കും അവകാശമില്ലെന്നും ആരാധകര്‍ പറയുന്നു. എന്നാല്‍ ഇത്തരം മോശം ഭാഷ കൊണ്ടല്ല ഇതിനു മറുപടി നല്‍കേണ്ടതെന്നും ഷെയ്‌നിന്റെ പ്രവര്‍ത്തി പരിതാപകരമാണെന്നും ചില വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

വെയില്‍ സിനിമയുമായി ബന്ധപ്പെട്ട് ഷെയ്ന്‍ കൈക്കൊണ്ട ചില നിലപാടുകള്‍ ആണ് വിവാദങ്ങള്‍ക്കു തുടക്കം. സിനിമയില്‍ നിന്നും താന്‍ ഇറങ്ങിപ്പോകേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് ഇന്‍സ്റ്റഗ്രാം പേജില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രേക്ഷകര്‍ നല്‍കിയ പ്രതികരണങ്ങള്‍ക്ക് താരം മോശം കമന്റുകള്‍ നല്‍കുകയുണ്ടായി. ഇതാണ് പുതിയ വിവാദങ്ങള്‍ക്കു കാരണമായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'ഡെലുലുവിന്റെ കാമുകന്‍ നിവിന്‍ ആണെന്ന് പറയുന്നത് മണ്ടന്മാര്‍, അത് ഇവരില്‍ ഒരാള്‍'; ചൂടുപിടിച്ച് ചര്‍ച്ച; ഇവരിത് ചിരിപ്പിച്ച് കൊല്ലും!

എയിംസും ഇല്ല, അതിവേഗ റെയിലും ഇല്ല, കേരളത്തിന് കടുത്ത അവഗണന; വിവേചനമെന്ന് പി രാജീവ്

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

SCROLL FOR NEXT