Entertainment

കങ്കണ ചിത്രത്തിന്റെ നിര്‍മാതാവിന് പക്ഷാഘാതം, അത്യാസന്ന നിലയില്‍

കങ്കണ റണൗത്ത് നായികയായ ദ ക്വീന്‍ ഓഫ് ഝാന്‍സിയുടെ നിര്‍മാതാവ് കമല്‍ ജെയ്ന്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്ന്  റിപ്പോര്‍ട്ടുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

ങ്കണ റണൗത്ത് നായികയായ ദ ക്വീന്‍ ഓഫ് ഝാന്‍സിയുടെ നിര്‍മാതാവ് കമല്‍ ജെയ്ന്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്ന്  റിപ്പോര്‍ട്ടുകള്‍. ചിത്രം റിലീസാകുന്നതിന് ഒരാഴ്ച്ച മാത്രം അവശേഷിക്കെയാണ് അണിയറപ്രവര്‍ത്തകരെ മുഴുവന്‍ ഞെട്ടിച്ചു കൊണ്ട് ഈ വാര്‍ത്ത പുറത്തു വന്നത്. കമലിന് പക്ഷാഘാതമാണ് എന്ന നിലയിലാണ് റിപ്പോര്‍ട്ടുകള്‍. 

ആശുപത്രിയില്‍ പ്രവേശിപ്പിച്ച കമലിനെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. താന്‍ ഒട്ടും ഉചിതമല്ലാത്ത ഒരു സമയത്ത് ആശുപത്രിക്കിടക്കയിലാണെന്നും മണികര്‍ണികയുടെ വിജയാഘോഷങ്ങളില്‍ പങ്കു കൊള്ളാന്‍ എത്രയും പെട്ടെന്ന് തിരിച്ചു വരാനാകട്ടെയെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വെള്ളിയാഴ്ച്ച ട്വീറ്റ് ചെയ്തിരുന്നു.

ഝാന്‍സിയുടെ റാണിയായ റാണി ലക്ഷ്മിബായുടെ കഥ പറയുന്ന ചിത്രത്തില്‍ റാണിയായി കങ്കണ റണൗത്ത് ആണ് പ്രത്യക്ഷപ്പെടുന്നത്. ജനുവരി 25ന് റിലീസാകുന്ന ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ സീ സ്റ്റുഡിയോസ്, കെയ്‌റോസ് കോണ്ടന്റ് സ്റ്റുഡിയോസ് എന്നിവര്‍ക്കൊപ്പം കമലുമുണ്ട്. തെന്നിന്ത്യന്‍ സംവിധായകന്‍ കൃഷ് ആണ് ചിത്രം തുടങ്ങിവെച്ചതെങ്കിലും അദ്ദേഹം പിന്‍മാറിയതിനെത്തുടര്‍ന്ന് കങ്കണ സംവിധാനവും ഏറ്റെടുക്കുകയായിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം രൂക്ഷവിമര്‍ശങ്ങളും സൈബര്‍ ആക്രമങ്ങളും തുടങ്ങി വലിയ വിവാദങ്ങളിലൂടെയാണ് കടന്നു പോയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്

ഇല്ലാത്ത കാൻസറിന്റെ പേരിൽ 11 വർഷം കീമോതെറാപ്പി, ബെക്കി ജോൺസിന്റെ ജീവിതം മാറ്റിയ ഡോക്ടർ