Entertainment

കങ്കണ ഝാൻസി റാണി ആണെങ്കിൽ, ഇവരൊക്കെ ആരാണ്?; പരിഹാസവുമായി പ്രകാശ് രാജ്

ബോളിവുഡിലെ മറ്റു താരങ്ങള്‍ അഭിനയിച്ച ചരിത്രകഥാപാത്രങ്ങളുമായി ചേര്‍ത്തുവെച്ചുകൊണ്ടുള്ള ഒരു ട്രോളാണ് താരം പങ്കുവെച്ചത്

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിന്റെ വിവാദനായികയാണ് കങ്കണ റണാവത്ത്. ശിവസേനയുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങളാണ് താരത്തെ വാര്‍ത്ത താരമാക്കുന്നത്. ഇപ്പോള്‍ കങ്കണയെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ പ്രകാശ് രാജ്. മണികര്‍ണികയില്‍ അഭിനയിച്ചതിന് ശേഷം കങ്കണ സ്വയം റാണി ലക്ഷ്മി ഭായിയെന്ന് വിശേഷിപ്പിക്കാറുണ്ട്. ഇതിനെയാണ് പ്രകാശ് രാജ് പരിഹസിച്ചത്. 

ബോളിവുഡിലെ മറ്റു താരങ്ങള്‍ അഭിനയിച്ച ചരിത്രകഥാപാത്രങ്ങളുമായി ചേര്‍ത്തുവെച്ചുകൊണ്ടുള്ള ഒരു ട്രോളാണ് താരം പങ്കുവെച്ചത്. ഷാരുഖ് ഖാന്‍, ആമിര്‍ ഖാന്‍, ദീപിക പദുക്കോണ്‍, ഹൃത്വിക് റോഷന്‍, അജയ് ദേവ്ഗണ്‍, വിവേക് ഒബ്രോയ് എന്നിവര്‍ ചെയ്ത കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ കാണുന്നത്. ഒരു സിനിമയില്‍ അഭിനയിച്ചതുകൊണ്ട് റാണി ലക്ഷ്മി ഭായി ആയെന്ന് കങ്കണ ചിന്തിക്കുന്നുണ്ടെങ്കില്‍ ദീപിക പദ്മാവതിയും ഹൃത്വിക് അക്ബറും ഷാരുഖ് അശോകയും അജയ് ഭഗത് സിങ്ങും ആമിര്‍ മംഗള്‍ പാണ്ഡയും വിവേക് മോദിജിയും ആകുമല്ലോ എന്നാണ് മീമില്‍ കുറിച്ചിരിക്കുന്നത്. വെറുതെ ചൊദിക്കുകയാണ് എന്ന ഹാഷ്ടാഗിനൊപ്പമാണ് പ്രകാശ് രാജ് മീം പങ്കുവെച്ചിരിക്കുന്നത്. 

കങ്കണ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായാണ് മണികര്‍ണിക എത്തുന്നത്. കഴിഞ്ഞ ദിവസം തനിക്ക് മഹാരാഷ്ട്രയോടുള്ള ഇഷ്ടം എത്രയുണ്ടെന്ന് വ്യക്തമാക്കാന്‍ മണികര്‍ണികയെക്കുറിച്ച് എടുത്തു പറഞ്ഞിരുന്നു. ഹിന്ദി സിനിമയില്‍ മറാത്തയുടെ അഭിമാനമായ ശിവാജി മഹാരാജിനേയും റാണി ലക്ഷ്മി ഭായിയേയും ആദ്യമായി ബിഗ് സ്‌ക്രീനില്‍ കൊണ്ടുവന്നത് താനാണ് എന്നാണ് കങ്കണ പറഞ്ഞത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

SCROLL FOR NEXT