Entertainment

കങ്കണയുടെ ക്യൂന്‍ മലയാളത്തിലെത്തുമ്പോള്‍ മഞ്ജിമ റാണിയാകും, തെലുങ്കില്‍ തമന്ന 

തമിഴില്‍ കാജല്‍ അഗര്‍വാളും, തെലുങ്കില്‍ തമന്നയുമായിരിക്കും റാണിയായി എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് ലോകത്ത് നിലനിന്നിരുന്ന നായക ആധിപത്യത്തിന് നേര്‍ക്ക് ചൂണ്ടുവിരല്‍ ഉയര്‍ത്തിയായിരുന്നു കങ്കണയുടെ ക്യൂന്‍ ബോക്‌സ് ഓഫീസിലും, നിരൂപക പ്രശംസയിലും മുന്നേറിയത്. ഒറ്റയ്ക്ക് ഹണിമൂണിനിറങ്ങിത്തിരിച്ച പൊട്ടിപ്പെണ്ണായി കങ്കണ അഭിനയിച്ച് തകര്‍ക്കുകയായിരുന്നു. മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് അതിന് ഉദാഹരണം. 

വര്‍ഷങ്ങള്‍ക്കിപ്പുറം ക്യൂന്‍ മലയാളം, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നതായാണ് വാര്‍ത്തകള്‍. മലയാളത്തില്‍ മഞ്ജിമാ മോഹനെയാണ് കങ്കണ ചെയ്ത ലീഡ് റോളിനായി കണ്ടുവെച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴില്‍ കാജല്‍ അഗര്‍വാളും, തെലുങ്കില്‍ തമന്നയുമായിരിക്കും റാണിയായി എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

തമിഴിലും തെലുങ്കിലും മഞ്ജിമ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. 
അച്ഛം യെന്‍ബതു മദമയിയാഡ, അതിന്റെ തമിഴ് പതിപ്പ് സാഹ്‌സം സ്വസാഗ എന്നി മഞ്ജിമയുടെ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടിയിരുന്നു. ബാലതാരമായി മലയാളത്തില്‍ അരങ്ങേറിയ മഞ്ജിമ ഒരു വടക്കന്‍ സെല്‍ഫിയിലൂടെയാണ് നായികയായി എത്തിയത്.

ക്യൂനിന്റെ തെലുങ്ക് റിമേക്ക് സംവിധാനം ചെയ്യുന്ന നീലകണ്ഡ തന്നെയായിരിക്കും മലയാളത്തിലും സിനിമ സംവിധാനം ചെയ്യുക എന്നാണ് സൂചന. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക