Entertainment

കങ്കണയുടെ ക്വീനിനെ വെല്ലാന്‍ നാല് തെന്നിന്ത്യന്‍ സുന്ദരികള്‍, മലയാളത്തിലെ റാണിയായി മഞ്ജിമ; റീമേക്ക് ചിത്രങ്ങളുടെ ടീസര്‍ കാണാം

സംസം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സണ്ണി വെയ്‌നും അഭിനയിക്കുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് സുന്ദരി കങ്കണ റണൗത്ത് അഭിനയിച്ച് തകര്‍ത്ത ക്വീനിന്റെ റീമേക്ക് ചിത്രങ്ങളുടെ ടീസര്‍ എത്തി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായിട്ടാണ് റീമേക്കുകള്‍ എത്തുന്നത്. മലയാളത്തില്‍ മഞ്ജിമ മോഹന്‍ ആണ് നായികയായി എത്തുന്നത്. സംസം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സണ്ണി വെയ്‌നും അഭിനയിക്കുന്നുണ്ട്. 

തമിഴ് റീമേക്കായ പാരിസ് പാരിസില്‍ കാജല്‍ അഗര്‍വാള്‍ ആണ് നായിക. ദാറ്റ് ഈസ് മഹാലക്ഷ്മി എന്ന തെലുങ് പതിപ്പില്‍ തമന്നയും കന്നഡയില്‍ പരുള്‍ യാദവുമാണ് നായികയായി എത്തുന്നത്. ബട്ടര്‍ഫ്‌ളൈ എന്നാണ് കന്നഡ ചിത്രത്തിന്റെ പേര്. കങ്കണയുടെ ക്വീനിന്റെ അതേ പതിപ്പിലാണ് ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. ചിത്രത്തിലെ കഥാപാത്രങ്ങള്‍ വ്യത്യസ്തമാണെങ്കിലും അണിയറപ്രവര്‍ത്തകര്‍ ഒന്നാണ്. രമേഷ് അരവിന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

ക്വീനിലെ അഭിനയത്തിന് കങ്കണയ്ക്ക് മികച്ച നടിയ്ക്കുള്ള ദേശിയ പുരസ്‌കാരം ലഭിച്ചിരുന്നു. വിവാഹത്തിന്റെ തലേ ദിവസം പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്ന് പിന്‍വാങ്ങുന്നതും തുടര്‍ന്ന് പാരിസിലേക്ക് ഒറ്റയ്ക്ക് യാത്ര പോകുന്നതുമാണ് ചിത്രം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

പരിക്ക് മാറി; ഹർഷിത് റാണ വീണ്ടും ഇന്ത്യൻ ഏകദിന ടീമിൽ

'ഇറാന്റേത് നിരുപാധിക കീഴടങ്ങല്‍'; തന്റെ അധികാരത്തിന് പരിധിയില്ലെന്ന് ട്രംപ്

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'