Entertainment

കഞ്ചാവ് കടത്തി: സിനിമാനടനും ക്യാമറാമാനും പിടിയില്‍

ഇരുവരും പതിവായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കഞ്ചാവ് കടത്തിയതിന് സിനിമാ നടനെ കൊച്ചിയില്‍ വെച്ച് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശിയായ മിഥുനെയാണ് ഫോര്‍ട്ട് കൊച്ചിയില്‍ വെച്ച് എക്‌സൈസ് സംഘം കഞ്ചാവ് പൊതികളുമായി അറസ്റ്റ് ചെയ്തത്. മിഥുനൊപ്പം ക്യാമറാമാനായി പ്രവര്‍ത്തിക്കുന്ന ബാംഗ്ലൂര്‍ സ്വദേശി വിശാല്‍ വര്‍മയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

ഇരുവരും പതിവായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സിനിമാ ഷൂട്ടിങ് സെറ്റുകളില്‍ മയക്കുമരുന്ന് എത്തിക്കുന്ന സംഘങ്ങളെകുറിച്ച് ലഭിച്ച പരാതിയില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നടത്തിയ റെയ്ഡിലാണ് ഇരുവരും പിടിയിലായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇടതുപക്ഷവും വലതുപക്ഷവും ഒരേപോലെ ഉത്തരവാദികള്‍; വളര്‍ച്ചയ്ക്ക് സ്വകാര്യനിക്ഷേപം കൂടിയേതീരൂ'

നിമിഷ സജയന്റെ തമിഴ് ചിത്രം 'എന്ന വിലൈ' ഒടിടിയിലേക്ക്; സ്ട്രീമിങ് തീയതി പുറത്ത്

​Jantar Mantar Protest: രാജ്യത്ത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം; സിജെപി

യു.ജി.സി യോഗ്യതയുണ്ടോ? സർക്കാർ സ്ഥാപനത്തിൽ പ്രിൻസിപ്പൽ ആകാം, നിരവധി ഒഴിവുകൾ

കാർഷിക സർവകലാശാലയിൽ ജിം ഇൻസ്ട്രക്ടർ ഒഴിവ്; അഭിമുഖം ഒക്ടോബർ 26ന്