Entertainment

കടലിന് നടുവില്‍ ഊഞ്ഞാലാടി പരിണിതി; മാലിദ്വീപ് വെക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍

മാലിദ്വീപില്‍ നിന്നുള്ള മനോഹര ചിത്രങ്ങള്‍ പങ്കുവെച്ച് ആരാധകരെ ആവേശത്തിലാക്കുകയാണ് താരം

Author : സമകാലിക മലയാളം ഡെസ്ക്

സിനിമക്ക് ഇടവേള കൊടുത്ത് അവധി ആഘോഷത്തിലാണ് ബോളിവുഡ് സുന്ദരി പരിണിതി ചോപ്ര. മാലിദ്വീപാണ് താരം വെക്കേഷനായി തെരഞ്ഞെടുത്തത്. മാലിദ്വീപില്‍ നിന്നുള്ള മനോഹര ചിത്രങ്ങള്‍ പങ്കുവെച്ച് ആരാധകരെ ആവേശത്തിലാക്കുകയാണ് താരം. കടലിന് നടുക്കുള്ള ഊഞ്ഞാലില്‍ വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ് പരിണിതി. താരം പോസ്റ്റ് ചെയ്ത ചിത്രം ആരാധകരുടെ മനം കീഴടക്കുന്നത്. 

ബ്ലാക്ക് സ്വിംസ്യൂട്ടും കൂളിങ് ഗ്ലാസും ധരിച്ച് വളരെ കൂളായി ഊഞ്ഞാലാടുകയാണ് താരം. 'കടലിന് നടുവിലായി ഊഞ്ഞാലോ? തീര്‍ച്ചയായും' എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. കൂടാതെ വെക്കേഷനില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. തന്റെ രണ്ടാമത്തെ വീടാണ് മാലിദ്വീപ് എന്നാണ് പരിണിതി കുറിക്കുന്നത്. ഒരു സമുദ്രത്തെ എനിക്കു തന്നാല്‍ താന്‍ സന്തോഷവതിയാകുമെന്നും താരം പറയുന്നു. 

എന്തായാലും ആരാധകര്‍ ഏറ്റെടുക്കുകയാണ് താരത്തിന്റെ ചിത്രങ്ങള്‍. അതിനിടെ ആഗോളതാപനം കാരണമാണ് ഊഞ്ഞാല്‍ കടലില്‍ മുങ്ങിപ്പോയത് എന്നാണ്     ഒരാളുടെ കമന്റ്. എന്നിട്ടും യാത്രികര്‍ ആഘോഷിക്കുകയാണെന്നുമാണ് അയാള്‍ കുറിച്ചത്. എന്നാല്‍ ഇതിനെ തമാശയായിട്ടാണ് താരം പ്രതികരിച്ചത്. ഓസ്ട്രിയയിലെ വെക്കേഷന് പിന്നാലെയാണ് താരം മാലിദ്വീപില്‍ എത്തിയത്. ഓസ്ട്രിയയില്‍ നിന്നുള്ള നിരവധി ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍