Entertainment

കടലോളം ആവേശം; ഈ ഫുട്‌ബോള്‍ പാട്ട് സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് (വീഡിയോ)

കേരള പ്രീമിയര്‍ ലീഗ് ടീമായ കോവളം എഫ്‌സിയുടെ ഔദ്യോഗിക ഗാനം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

കേരള പ്രീമിയര്‍ ലീഗ് ടീമായ കോവളം എഫ്‌സിയുടെ ഔദ്യോഗിക ഗാനം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുകയാണ്. മധു ബാലകൃഷ്ണനും സിത്താര കൃഷ്ണകുമാറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാര്‍ രചിച്ച് യുവസംഗീത സംവിധായകന്‍ പ്രശാന്ത് മോഹന്‍ എം.പി സംഗീതം പകര്‍ന്ന  കടലിന്റെ ആരവമുള്ള ഗാനം ഫുട്‌ബോള്‍ പ്രേമികള്‍ നെഞ്ചേറ്റി കഴിഞ്ഞു. 

കാണികളില്‍ ഫുട്‌ബോള്‍ ആവേശം നിറയ്ക്കുന്ന ദൃശ്യങ്ങളും സംഗീതവും സോഷ്യല്‍ മീഡിയയില്‍ ജനപ്രീതിനേടി കഴിഞ്ഞു. ഗോകുല്‍ കാര്‍ത്തിക്കാണ് ഗാനത്തിന്റെ ദൃശ്യങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത്. സുകേഷ് കോട്ടത്തലയാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സ്പാര്‍ക്ക് ലേര്‍ണിംഗ്‌സിന്റെ ബാനറില്‍ ഷിബു കാഞ്ഞിരംകുളമാണ് നിര്‍മാണം.

യൂത്ത് ലെവലില്‍ ഐ ലീഗ് കളിച്ചിട്ടുള്ള ടീമാണ് കോവളം എഫ്.സി. 2009ല്‍ വിഴിഞ്ഞം കേന്ദ്രമാക്കിയാണ് കോവളം എഫ്.സി പ്രവര്‍ത്തനം ആരംഭിച്ചത്. നിലവില്‍ 4 വയസ് മുതല്‍ 25 വയസ് വരെ പ്രായമുള്ള നൂറ്റി അന്‍പതോളം കളിക്കാര്‍ കോവളം എഫ്.സിയുടെ കീഴില്‍ പരിശീലനം നേടുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT