Entertainment

''കടല്‍ത്തീരം വൃത്തിയാക്കാന്‍ എന്തിന് അദ്ദേഹത്തെ ഒരു ക്യാമറാ മേനൊപ്പം ഒറ്റക്ക് വിട്ടു?'': പ്രകാശ് രാജ് 

പ്രധാനമന്ത്രിയുടെ സുരക്ഷ എവിടെയാണെന്നും വിദേശത്ത് നിന്ന് അതിഥികള്‍ എത്തിയിരിക്കുന്ന അവസരത്തില്‍ എന്തുകൊണ്ട് കടല്‍ത്തീരം വൃത്തിയാക്കിയില്ലെന്നും പ്രകാശ് രാജ് ചോദിക്കുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ഹാബലിപുരത്തെ കടല്‍ത്തീരം വൃത്തിയാക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള അനൗപചാരിക ഉച്ചകോടിയുടെ വേദിയായ കടല്‍ത്തീരമാണ് മോദി വൃത്തിയാക്കുന്നതായി വീഡിയോയില്‍ കാണാനാകുന്നത്. 

പ്രഭാതസവാരിയ്ക്കിടെ തീരത്തടിഞ്ഞ മാലിന്യങ്ങള്‍ നീക്കം ചെയ്തുവെന്ന് വ്യക്തമാക്കി മോദി തന്നെയാണ് വീഡിയോ പോസ്റ്റ് ചെയ്തതും. ഈ വീഡിയോ ബിജെപി ഗ്രൂപ്പുകളിലൂടെയും മറ്റും പെട്ടെന്ന് തന്നെ വൈറലാവുകയും ചെയ്തു. എന്നാല്‍ വീഡിയോയുടെ പിന്നാമ്പുറ കഥകളെല്ലാം വ്യക്തമാക്കി നിരവധിയാളുകള്‍ വിമര്‍ശനങ്ങളുമായും രംഗത്തെത്തുന്നുണ്ട്.

നടന്‍ പ്രകാശ് രാജും മോദിയെ പരോക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ സുരക്ഷ എവിടെയാണെന്നും വിദേശത്ത് നിന്ന് അതിഥികള്‍ എത്തിയിരിക്കുന്ന അവസരത്തില്‍ എന്തുകൊണ്ട് കടല്‍ത്തീരം വൃത്തിയാക്കിയില്ലെന്നും പ്രകാശ് രാജ് ചോദിക്കുന്നു. ട്വിറ്ററിലൂടെയായിരുന്നു പ്രകാശ് രാജിന്റെ വിമര്‍ശനം.

എവിടെയാണ് നമ്മുടെ നേതാവിന്റെ സുരക്ഷ? പ്രദേശം വൃത്തിയാക്കാന്‍ അദ്ദേഹത്തെ, ഒറ്റയ്ക്ക് ഒരു ക്യാമറാമാനൊപ്പം അയച്ചത് എന്തിന്? വിദേശത്ത് നിന്ന് ഒരു സംഘം എത്തിയിരിക്കുന്ന സാഹചര്യത്തില്‍ ഈ പ്രദേശം വൃത്തിയാക്കാതിരിക്കാന്‍ ബന്ധപ്പെട്ട അധകൃതര്‍ക്ക് എങ്ങനെ ധൈര്യം വന്നു പ്രകാശ് രാജ് ട്വീറ്റ് ചെയ്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ രാത്രി യാത്രക്ക് നിരോധനം

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍