Entertainment

കണക്കിൽ പുലി, ഫിസിക്സിനും ഇം​ഗ്ലീഷിനും ഒട്ടും പിന്നിലല്ല; സാമന്തയുടെ പ്രോ​ഗ്രസ് കാർഡ് വൈറൽ 

കോളജ് കാലഘട്ടിത്തിലെ പരീക്ഷാഫലങ്ങളും താരം പുറത്തുവിട്ടു

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ താരസുന്ദരി സാമന്തയുടെ സ്‍കൂൾ പ്രോഗ്രസ് കാർഡിന്റെ പകർപ്പാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ആഘോഷമാക്കുന്നത്. സാമന്ത പങ്കുവച്ച പ്രോ​ഗ്രസ് കാർഡിന്റെ ചിത്രം ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. 

പത്താം ക്ലാസ്സിലെയും പതിനൊന്നാം ക്ലാസിലെയും പ്രോഗ്രസ് കാർഡ് ആണ് നടി ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്‍തത്. കോളജ് കാലഘട്ടിത്തിലെ പരീക്ഷാഫലങ്ങളും താരം പുറത്തുവിട്ടു. കണക്കിൽ നൂറിൽ നൂറ് മാർക്കും നേടിയിട്ടുണ്ട് സാമന്ത. സ്കൂളിനു തന്നെ മുതൽക്കൂട്ടാണ് സാമന്ത എന്നും അധ്യാപകർ പ്രോഗസ് കാർഡിൽ കുറിച്ചിട്ടുണ്ട്.  ബികോം പരീക്ഷയിൽ പ്രധാനവിഷയങ്ങളിൽ ഡിസ്റ്റിങ്ഷനും താരം നേടിയിട്ടുണ്ട്.  

ലോക്ക്ഡൗൺ നാളിൽ സിനിമാ പഠനത്തിന്റെ തിരക്കിലാണ് സാമന്ത. പ്രശസ്ത ഹോളിവുഡ് നടി ഹെലൻ മിറനിൽ നിന്നാണ് സാമന്ത അഭിനയ പരിശീലനം നേടുന്നത്. ക്ലാസിനിടെ പകർത്തിയ ഒരു ചിത്രം പങ്കുവച്ച് താരം മുമ്പ് പങ്കുവച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

ഹൈബ്രിഡ് പപ്പായ ചട്ടിയില്‍ കൃഷി ചെയ്യാം; വിത്ത് മുതല്‍ വിളവെടുപ്പ് വരെ

ഒരേ രാവില്‍ മികച്ച നടനുള്ള രണ്ട് എമ്മി പുരസ്‌കാരങ്ങള്‍; ചരിത്രം കുറിച്ച് മാത്യു റിസ്

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം