Entertainment

അവസാന ഭാഗം മാത്രം കണ്ടത് രണ്ട് കോടിയോളം പേർ; ചരിത്രം കുറിച്ച് ഗെയിം ഓഫ് ത്രോൺസ്

ടെലിവിഷൻ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം പ്രേക്ഷകപ്രീതി  സ്വന്തമാക്കിയാണ് പരമ്പര പരിസമാപ്തിയിലേക്കെത്തിയത്

സമകാലിക മലയാളം ഡെസ്ക്

റ്റവുമധികം കാഴ്ചക്കാരെ സ്വന്തമാക്കിയ ടെലിവിഷൻ പരമ്പര എന്ന റെക്കോർഡ് സ്വന്തമാക്കി ഗെയിം ഓഫ് ത്രോണ്‍സ്. 19.3 ദശലക്ഷത്തോളം ആളുകളാണ് പരമ്പരയുടെ അവസാന ഭാ​ഗം കണ്ടത്. ടെലിവിഷൻ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം പ്രേക്ഷകപ്രീതി  സ്വന്തമാക്കിയാണ് പരമ്പര പരിസമാപ്തിയിലേക്കെത്തിയത്. 

ഞായറാഴ്ച പുറത്തിറങ്ങിയ അവസാന എപ്പിസോഡാണ് ഇതുവരെയുള്ള റെക്കോർഡുകളെല്ലാം തകർത്ത് ചരിത്രമെഴുതിയത്. 'ദി അയൺ ത്രോൺ' എന്ന അവസാന എപ്പിസോഡാണ് രണ്ട് കോടിയോളം പ്രേക്ഷകർ കണ്ടത്. അതിന് തൊട്ട് മുമ്പത്തെ ഭാ​ഗമായ 'ദി ബെൽസ്' 18.4 ദശലക്ഷം ആളുകളാണ് കണ്ടത്. എച്ച്ബിഒയിൽ മാത്രം 13.6 ദശലക്ഷത്തോളം ആളുകൾ പരമ്പര കണ്ടു. ഇതോടെ ടെലിവിഷൻ ചരിത്രത്തിൽ ഏറ്റവുമധികം ആളുകൾ കണ്ട പരമ്പരയെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഗെയിം ഓഫ് ത്രോണ്‍സ്. 

ജോര്‍ജ് ആര്‍ ആര്‍ മാര്‍ട്ടിന്‍ രചിച്ച 'ദി സോങ് ഓഫ് ഐസ് ആന്‍ഡ് ഫയര്‍' എന്ന പരമ്പരയെ ആസ്പദമാക്കി ഡേവിഡ് ബെനി ഓഫും, ഡി ബി വെയ്‌സും എച്ച്ബിഒയ്ക്ക് വേണ്ടി ഒരുക്കിയതാണിത്. ഏറ്റവുമധികം ആളുകൾ കണ്ടെങ്കിലും ഏറ്റവും മോശം സീസണായിരുന്ന അവസാനത്തേത് എന്ന പരാതിയും വ്യാപകമാണ്. അവസാന സീസൺ വീണ്ടും നിർമ്മിക്കണം എന്നുപോലും പ്രേക്ഷകർ ആവശ്യപ്പെടുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടിച്ചിട്ടില്ല, നടന്നത് സാധാരണ പരിശോധന, സിനിമാ മേഖലയില്‍ ഒരാള്‍ക്കും പണം നല്‍കാനില്ല'; വിശദീകരണവുമായി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

എൻസിഇആർടിയിൽ അസിസ്റ്റന്റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ,പ്രൊഫസർ തസ്തികകളിൽ 114 ഒഴിവുകൾ; ഫെബ്രുവരി 20 വരെ അപേക്ഷിക്കാം

കെഎല്‍ രാഹുലിന് സെഞ്ച്വറി; മുംബൈ വീണു, കര്‍ണാടക രഞ്ജി സെമിയില്‍

പിഎഫ് യുപിഐ വഴി പിന്‍വലിക്കാം; ഏപ്രില്‍ മുതല്‍ സൗകര്യമൊരുങ്ങും

എസ്‌ഐആര്‍ നടപടികള്‍ തടസ്സപ്പെടുത്താന്‍ അനുവദിക്കില്ല; സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്; ബംഗാളില്‍ ഒരാഴ്ച കൂടി നീട്ടി

SCROLL FOR NEXT