Entertainment

'കണ്ടോ, പ്രായം ഒരു തടസമല്ല', അങ്കത്തട്ടിൽ കളരി അഭ്യാസവുമായി ലിസി; ചിത്രങ്ങൾ

അസാധ്യ മെയ് വഴക്കത്തോടെ  കളരി അഭ്യസിക്കുന്ന ലിസിയാണ് ചിത്രത്തിൽ

സമകാലിക മലയാളം ഡെസ്ക്


53ാം വയസിലും തന്റെ ഫിറ്റ്നസ് സൂക്ഷിക്കുന്ന നടിയാണ് ലിസി. വർക്കൗട്ട് ചെയ്യുന്നതിന്റേയും മറ്റും വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഇതാ അങ്കത്തട്ടിൽ നിന്നുള്ള ചിത്രം പോസ്റ്റ് ചെയ്ത് ഞെട്ടിച്ചിരിക്കുകയാണ് താരം. അസാധ്യ മെയ് വഴക്കത്തോടെ  കളരി അഭ്യസിക്കുന്ന ലിസിയാണ് ചിത്രത്തിൽ. കളരിയുടെ പ്രാധാന്യത്തെക്കുറിച്ചും താരം കുറിക്കുന്നുണ്ട്. 

ലിസിയുടെ കുറിപ്പ്

എല്ലാവരും പഠിച്ചിരിക്കേണ്ട മികച്ചൊരു ആയോധന കലയാണ് കളരി. ഈ ചിത്രത്തിൽ നിന്നു തന്നെ പ്രായം ഇതിനൊരു തടസമല്ലെന്ന് നിങ്ങൾക്ക് മനസിലാവും. എന്നേപ്പോലെ വളരെ കുറച്ച് മാത്രം പഠിച്ചാൽ പോലും ഇത് മനസിനും ശരീരത്തിലും അദ്ഭുതകരമായ ഫിറ്റ്‌നസ് നല്‍കും. ചുവട്, വടിവ് എന്നിങ്ങനെ കളരിയുടെ രണ്ട് പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്. ചിത്രത്തില്‍ കാണുന്നത് കല റാണി, ലക്ഷ്മണ്‍ ഗുരുജി എന്നിവരാണ്. ചെറിപ്പത്തിൽ കളരി പഠിക്കാൻ കഴിയാതിരുന്നതിൽ വിഷമമുണ്ട്. എന്റെ അഭിപ്രായത്തില്‍ നമ്മുടെ കുട്ടികള്‍ക്ക് കളരിയുടെ ബാലപാഠങ്ങള്‍ സ്‌കൂളില്‍ പഠിപ്പിക്കേണ്ടതാണ്. ആരോഗ്യ സംരക്ഷണത്തിനും സ്വയം അച്ചടക്കമുണ്ടാകുന്നതിനും അത് സഹായിക്കും. ഇതിനൊപ്പം നമ്മുടെ പെണ്‍കുട്ടികള്‍ക്ക് സ്വയം പ്രതിരോധം ഒരുക്കാനും ഇതിനാവും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ധാതു ഖനന ഇടനാഴി, കേരളത്തിന് പ്രയോജനം

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

കാരണമില്ലാതെ മലയാളികള്‍ വെറുക്കുന്ന രണ്ടു പേര്‍; എന്തിനീ വെറുപ്പ്?; ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍ മീഡിയ

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

SCROLL FOR NEXT