Entertainment

കണ്മണിക്കുട്ടിക്ക് മുടി വളരാൻ എണ്ണ കാച്ചി മുക്ത; വിഡിയോ

തനിക്ക് മുടിവളരാനാണ് അമ്മ എണ്ണ കാച്ചുന്നത് എന്നാണ് അമ്മിണിക്കുട്ടി പറഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ഇടവേളയെടുത്ത് കുടുംബജീവിതം ആസ്വദിക്കുകയാണ് നടി മുക്ത. മകളുടേയും വീട്ടിലേയും വിശേഷങ്ങളെല്ലാം താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോൾ മകളുടെ തലമുടിയിൽ തേയ്ക്കുന്നതിനുവേണ്ടി എണ്ണ കാച്ചിയിരിക്കുകയാണ് മുക്ത. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് എണ്ണ കാച്ചുന്നതിന്റെ വിശേഷങ്ങൾ പങ്കുവെച്ചത്. 

മകൾ കണ്മണിക്കുട്ടിയേയും ഒപ്പം കൂട്ടിയാണ് എണ്ണ കാച്ചുന്നത്. തനിക്ക് മുടിവളരാനാണ് അമ്മ എണ്ണ കാച്ചുന്നത് എന്നാണ് അമ്മിണിക്കുട്ടി പറഞ്ഞത്. കൂടാതെ അമ്മയ്ക്കാപ്പം നിന്ന് കുസൃതി നിറഞ്ഞ വർത്തമാനവും പറയുന്നുണ്ട്. അമ്മക്കുട്ടിക്ക് എന്നു പറഞ്ഞാണ് മുക്ത വീഡിയോ പങ്കുവച്ചിരിക്കുന്നത്. മകൾക്ക് വേണ്ടി എന്തു ചെയ്യുന്നതും വളരെ സന്തോഷമാർന്ന ഒരു കാര്യമാണെന്നും ആസ്വദിച്ചാണ് താൻ കൺമണിക്കായി എണ്ണ തയ്യാറാക്കുന്നതെന്നും മുക്ത പറയുന്നു.  

നാടന്‍ ചേരുവകള്‍ ചേര്‍ത്താണ് മുക്ത എണ്ണയുണ്ടാക്കുന്നത്. നെല്ലിക്ക, കറ്റാർവാഴ,  ചുവന്നള്ളി, കീഴാർ‍നെല്ലി, ബ്രഹ്മി, മുക്കുറ്റി, കൃഷ്ണതുളസി, ചെമ്പരത്തിപ്പൂവ്, ചെത്തിപ്പൂവ്, കറിവേപ്പില, മൈലാഞ്ചി, കർപ്പൂരം മുതലായവ ചേർത്താണ് മുക്ത എണ്ണ തയ്യാറാക്കിയിരിക്കുന്നത്. വളരെ കട്ടിയായിട്ടാണ് മുക്ത എണ്ണ കാച്ചിയെടുത്തിരിക്കുന്നത്. ഇലകൾ ഇല്ലെങ്കിൽ ചുവന്നുള്ളിയും കൃഷ്ണതുളസിയും മാത്രം വച്ചും എണ്ണ ഉണ്ടാക്കാമെന്ന് മുക്ത പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

'യുവാക്കളും വിദ്യാർഥികളും കണ്ടിരിക്കേണ്ട ചിത്രം'; 'പേട്രിയറ്റ്' ഒരു പാഠപുസ്തകമാണെന്ന് മന്ത്രി വി ശിവൻകുട്ടി

വാഷിങ് മെഷീനിന്റെ ആയുസ്സ് കൂട്ടണോ? എങ്കിൽ ഇവ ഒരിക്കലും മെഷീനിൽ ഇടരുത്

SCROLL FOR NEXT