Entertainment

കഥാപാത്രം ആവശ്യപ്പെടുന്നതെന്തും ചെയ്യാന്‍ തയ്യാര്‍; രജിഷ വിജയന്‍

അതിന് സാധിക്കുന്നില്ലെങ്കില്‍ കഥാപാത്രത്തെ ഏറ്റെടുക്കരുത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഒരു സിനിമ ചെയ്യാമെന്ന് ഉറപ്പുനില്‍കിയാല്‍ ആ കഥാപാത്രം ആവശ്യപ്പെടുന്നതെന്തും ചെയ്യാന്‍ തയ്യാറാവുക എന്നതാണ് അഭിനേതാവിന്റെ കര്‍ത്തവ്യമെന്ന് നടി രജിഷ വിജയന്‍. നമ്മുടെ കഴിവിന്റെ നൂറ്റിയൊന്ന് ശതമാനവും കഥാപാത്രത്തിനായി നല്‍കുക. അങ്ങനെ ചെയ്താല്‍ സിനിമ പൂര്‍ത്തിയാകുമ്പോള്‍ നമ്മള്‍ പരമാവധി ശ്രമിച്ചിട്ടുണ്ട് എന്നൊരു തൃപ്തി മനസ്സിലുണ്ടാകും. അതിന് സാധിക്കുന്നില്ലെങ്കില്‍ കഥാപാത്രത്തെ ഏറ്റെടുക്കരുത്. നമ്മള്‍ക്ക് ചെയ്യാനാകാത്ത കഥാപാത്രം ഏറ്റെടുക്കുന്നത് ആ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരോട് ചെയ്യുന്ന വഞ്ചനായാണെന്നും രജിഷ പറയുന്നു.

മനപൂര്‍വമുള്ള തിരഞ്ഞെടുക്കല്‍ തന്നെയാണ് ഓരോ കഥാപാത്രവും. കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ സിനിമയില്‍ അഭിനയിക്കുക എന്നതല്ല ചെയ്ത കഥാപാത്രത്തില്‍ നിന്ന് വ്യത്യസ്തമായത് ചെയ്യണമെന്നതാണ് സിനിമയുടെ തിരഞ്ഞെടുപ്പില്‍ എന്റെ മാനദണ്ഡം. കഥാപാത്രങ്ങള്‍ തമ്മില്‍ സാദൃശ്യം തോന്നാന്‍ പാടില്ല. അതിന് ഞാന്‍ ശ്രമിക്കുന്നുണ്ട്. ശ്രമങ്ങള്‍ എത്രമാത്രം വിജയിക്കുന്നുണ്ടെന്ന് എനിക്കറിയില്ലെന്നം അതുപറയേണ്ടത് പ്രേക്ഷകരാണെന്നും രജിഷ പറഞ്ഞു. 

കൂടെ വര്‍ക്ക് ചെയ്യണമെന്നാഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്. പക്ഷേ ഏതെങ്കിലും നായകന്റെ കൂടെ അഭിനയിക്കണം എന്നാശിച്ചില്ല ഞാനൊരു കഥാപാത്രത്തെ തെരഞ്ഞടുക്കുന്നത്. പുതിയ ചിത്രത്തില്‍ നിരഞ്ജ് മണിയന്‍പിള്ള രാജുവാണ് എന്റെ ഹീറോ. നല്ല നടനാകാന്‍ വേണ്ടി എത്ര കഠിനാധ്വാനം ചെയ്യാനും തയ്യാറാണെന്നാതാണ് അയാളുടെ പ്രത്യേകതയെന്നും രജിഷ പറഞ്ഞ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

'നല്ലതാണ്, ചീത്തയാണ്, പകുതികൊള്ളാം... അങ്ങനെ ഓരോരുത്തർക്കും തോന്നിയതുപോലെ അഭിപ്രായം പറയാം'; 'പേട്രിയറ്റി'നെക്കുറിച്ച് മമ്മൂട്ടി

കുട്ടികളുടെ ഇഷ്ട ഭക്ഷണങ്ങൾ, പക്ഷേ ആരോഗ്യത്തിന് ഇവ നല്ലതല്ല

വെയിലിൽ നിന്ന് നേരെ എസിയിലേക്ക് കയറരുത്, 'പണി' കിട്ടും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'തുറന്നിട്ട വാതിൽ വഴി തന്നെ വീട്ടിലേക്ക് കയറും; വളരെ ശ്രദ്ധിക്കണം, കുട്ടികളുടെ ഷൂസിനുള്ളിൽ പാമ്പുകൾ ഒളിച്ചിരിക്കും' (വിഡിയോ)

SCROLL FOR NEXT