കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് നായികാനായകന്‍മാര്‍ പല സാഹസികതകളും കാണിക്കാറുണ്ട്. പലരും ഗ്ലാമറസ് വേഷങ്ങള്‍ ടെയ്യുന്നത് അങ്ങനെയാണ്. കഥാപാത്രത്തിന് വേണ്ടി മുട്ടൊപ്പം നില്‍ക്കുന്ന മുടി മുറിച്ച ചരിത്രവും ഇവിടെയുണ്ട്. എന്നാല്‍ ഉത്തരേന്ത്യന്‍ മോഡലും ഹിന്ദി- തമിഴ് നടിയുമായ പിയ ബാജ്‌പേയ് തന്റെ മുടി മുഴുവനായും വടിച്ച് കളയുകയാണ് ചെയ്തത്.
മലയാളത്തിലും തമിഴ്‌ലുമായി ഇറക്കുന്ന അഭിയും അനുവും ചിത്രത്തിന് വേണ്ടിയാണ് പിയ തന്റെ തല മുണ്ഡനം ചെയ്യാന്‍ തയാറായത്. നല്ല ചുരുണ്ടു കിടക്കുന്ന മുടി ഒരു മടിയുമില്ലാതെ പിയ വെട്ടി.
കഥാപാത്രത്തിന് ഇത് ആവശ്യമാണോ എന്ന് എനിക്കൊട്ടും സംശയമുണ്ടായിരുന്നില്ല. കഥ അത് ആവശ്യപ്പെടുന്നുണ്ട്. മികച്ച അഭിനേതാക്കള്‍ കാഴ്ചയിലല്ല പ്രകടനത്തിനാണ് പ്രാധാന്യം നല്‍കുന്നത് എന്നായിരുന്നു ഇതേപ്പറ്റി പിയ ബാജ്‌പേയ് പ്രതികരിച്ചത്.
ഛായാഗ്രാഹക കൂടെയായ ബി ആര്‍ വിജയലക്ഷ്മിയാണ് അഭിയും അനുവും എന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. സംവിധായക കഥ ഫോണിലൂടെ പറഞ്ഞു കേള്‍ക്കുമ്പോള്‍ താന്‍ ആസ്വദിയ്ക്കുകയായിരുന്നു അപ്പോള്‍ തന്നെ ഈ സിനിമയുടെ ഭാഗമാകാന്‍ ആഗ്രഹിച്ചുവെന്നും പിയ പറഞ്ഞു. ടൊവിനോയുടെ അഭിനയമികവില്‍ താന്‍ ആകൃഷ്ടയായെന്നും സിനിമയുടെ മനോഹാരിതയ്ക്ക് അദ്ദേഹത്തിന്റെ പ്രകടനം ആക്കം കൂട്ടിയെന്നും പിയ പറയാന്‍ മറന്നില്ല.
ടൊവിനോയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്. സാരേഗാമാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബി ആര്‍ വിജയ ലക്ഷ്മിയും പ്രശസ്ത ക്യാമെറാമാനും സംവിധായകനുമായ സന്തോഷ് ശിവനും ചേര്‍ന്നാണ് ഈ റൊമാന്റിക് കോമഡി ചിത്രത്തില്‍ ടൊവിനോ തോമസാണ് നായകന്‍. പിയ ബാജ്‌പേയ്ക്കും ടൊവിനോ തോമസിനുമൊപ്പം രോഹിണി, സുഹാസിനി, പ്രഭു എന്നിവരും കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates