Entertainment

ദിയ മിര്‍സയുടെ വിവാഹ മോചനത്തിനു പിന്നില്‍ കനികയോ? പ്രതികരിച്ചു താരം

നുണപ്രചരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ വാക്കുകളാല്‍ പ്രതികരിച്ചാണ് ദിയ ട്വീറ്റ് ചെയ്തത്.

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടിയും പ്രശസ്ത മോഡലുമായ ദിയ മിര്‍സ വിവാഹമോചിതയായ വിവരം ഞെട്ടലോടെയാണ് ബോളിവുഡ് ലോകം കേട്ടത്. സാഹില്‍ സംഘയുമായുള്ള അഞ്ച് വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കുന്നുവെന്ന് നടി തന്നെ നേരിട്ട് വ്യക്തമാക്കുകയായിരുന്നു. 

എന്നാലിപ്പോള്‍ തന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട് നടക്കുന്ന കുപ്രചരണങ്ങള്‍ക്ക് മറുപടി നല്‍കി ദിയ വീണ്ടും പ്രതികരിച്ചിരിക്കുകയാണ്. ദിയ വിവാഹമോചിതയാകാന്‍ കാരണം എഴുത്തുകാരിയായ കനിക ദിലന്‍ ആണെന്ന തരത്തിലാണ് ഗോസിപ്പുകള്‍. സാഹിലും കനികയും തമ്മിലുള്ള അടുപ്പമാണ് ദിയയുടെ വിവാഹമോചനത്തിലേക്ക് നയിച്ച കാരണമെന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

എന്നാല്‍ ഇക്കാര്യങ്ങള്‍ നിഷേധിച്ച് ഒടുവില്‍ ദിയ തന്നെ രംഗത്തെത്തുകയായിരുന്നു. നുണപ്രചരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ വാക്കുകളാല്‍ പ്രതികരിച്ചാണ് ദിയ ട്വീറ്റ് ചെയ്തത്. ഉടന്‍ തന്നെ നടിക്ക് പിന്തുണയുമായി നിരവധി ആളുകളെത്തി. 

സോഷ്യല്‍മീഡിയയിലൂടെയായിരുന്നു സാഹില്‍ സംഘയുമായുള്ള അഞ്ച് വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കുന്നുവെന്ന് നടി വ്യക്തമാക്കിയത്. 2014 ഏപ്രിലില്‍ ആയിരുന്നു വിവാഹം. 'പതിനൊന്ന് വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതം അവസാനിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനമെടുത്തിരിക്കുന്നു.

വിവാഹബന്ധം അവസാനിപ്പിച്ചാലും പരസ്പര ബഹുമാനവും സ്‌നേഹവും നിലനിര്‍ത്തിക്കൊണ്ട് തന്നെ ഞങ്ങളുടെ സൗഹൃദം തുടരും. ഞങ്ങള്‍ക്കൊപ്പം നിന്ന കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി അറിയിക്കുന്നു. ഞങ്ങള്‍ക്ക് നല്‍കുന്ന പിന്തുണ തുടരണം. ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യത മാനിക്കണമെന്ന് അപേക്ഷിക്കുന്നു'- ദിയ മിര്‍സ പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള പ്രണയബന്ധത്തിന് ശേഷം 2014ല്‍ ആണ് ദിയയും സാഹിലും വിവാഹിതരായത്. ക്രേസി ഫോര്‍, കാഷ്, ഫിര്‍ ഹേരാ ഫേരി എന്നിവയാണ് ദിയയുടെ പ്രധാന സിനിമകള്‍. സഞ്ജയ് ദത്തിന്റെ ജീവിതം പറഞ്ഞ സഞ്ജു എന്ന ചിത്രത്തിലാണ് നടി അവസാനം അഭിനയിച്ചത്. സഞ്ജയ് ദത്തിന്റെ ഭാര്യ മന്യത ദത്ത് ആയാണ് ദിയ വേഷമിട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം