Entertainment

കന്നഡ നടി ആത്മഹത്യ ചെയ്തു; വിഷം കഴിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍; കാമുകനെതിരെ കേസ്

കന്നഡ നടി ആത്മഹത്യ ചെയ്തു; വിഷം കഴിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍; കാമുകനെതിരെ കേസ്

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് കന്നഡ ചലച്ചിത്ര, സീരിയല്‍ നടി ആത്മഹത്യ ചെയ്തു. നടി ചന്ദനയാണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. വിഷം കഴിക്കുന്നതിന്റെ വീഡിയോ അവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. 

വിഷം കഴിച്ചതിന് പിന്നാലെ ഇവരെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു. തന്റെ മരണത്തിന് കാരണം ദിനേഷാണെന്ന് നടി വ്യക്തമാക്കിയിരുന്നു. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലാണ്. 

കഴിഞ്ഞ അഞ്ച് വര്‍ഷമായി ചന്ദനയും ദിനേഷും അടുപ്പത്തിലായിരുന്നു. വിവാഹം കഴിക്കണമെന്ന് ചന്ദന ആവശ്യപ്പെട്ടപ്പോൾ, ചന്ദനയുടെ മാതാപിതാക്കളുടെ ഭാഗത്ത് നിന്ന് ആലോചന വന്നാല്‍ മാത്രമേ വിവാഹം കഴിക്കാന്‍ തയ്യാറൂള്ളു എന്നായിരുന്നു ദിനേഷിന്റെ നിലപാട്. 

ചന്ദനയുടെ മാതാപിതാക്കള്‍ ഇതുമായി ബന്ധപ്പെട്ട് ദിനേഷിന്റെ വീട്ടിലെത്തി. എന്നാല്‍ ദിനേഷിന്റെ മാതാപിതാക്കള്‍ ചന്ദനയെ അപമാനിച്ച് സംസാരിച്ചതോടെ ബന്ധത്തില്‍ വിള്ളലുകള്‍ വീഴുകയായിരുന്നു. 

മരണവുമായി ബന്ധപ്പെട്ട് ദിനേഷിനും കുടുംബത്തിനുമെതിരെ പൊലീസ് കേസെടുത്തു. അന്വേഷണം പുരോഗമിക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT