Entertainment

കബഡി കബഡി പറഞ്ഞ് കങ്കണയും റിച്ചയും; പഠിപ്പിക്കുന്നത് ദേശീയ താരങ്ങള്‍

'നീല്‍ ബട്ടാ സന്നാട്ട'യെന്ന ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന് ശേഷം  അശ്വനിയുടെ സംവിധാനത്തിലൊരുങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് ' പാങ്ക' . ഒരാളുടെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാക്ഷാത്കരിക്കാന്‍ ഇറങ്ങിപ്പുറപ്പെടു

Author : സമകാലിക മലയാളം ഡെസ്ക്

 കബഡി താരങ്ങളായി സ്‌ക്രീനില്‍ 'ജീവിക്കാന്‍' തീരുമാനിച്ചുറപ്പിച്ചിരിക്കുകയാണ് കങ്കണയും റിച്ചയും. കബഡിതാരങ്ങളുടെ കഥ പറയുന്ന അശ്വനി അയ്യര്‍ ചിത്രത്തിനായി ദേശീയതാരങ്ങള്‍ക്ക് കീഴിലാണ് ഇരുവരും പരിശീലനം നടത്തുന്നത്. ഗൗരി വഡേക്കര്‍, വിശ്വസ് മോര്‍, താരക് രാഹുല്‍ എന്നിവരാണ് കഴിഞ്ഞ ഒന്നരമാസമായി ഇരുവരെയും കബഡി  താരങ്ങളാക്കി ക്കൊണ്ടിരിക്കുന്നത്. 

 'നീല്‍ ബട്ടാ സന്നാട്ട'യെന്ന ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന് ശേഷം  അശ്വനിയുടെ സംവിധാനത്തിലൊരുങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് ' പാങ്ക' . ഒരാളുടെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാക്ഷാത്കരിക്കാന്‍ ഇറങ്ങിപ്പുറപ്പെടുമ്പോള്‍ കുടുംബ ബന്ധങ്ങളിലും മൂല്യങ്ങളിലും ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചിത്രം ചൂണ്ടിക്കാണിക്കുന്നത്. ഡ്യൂപ്പുകളെ ഉപയോഗിക്കാതെ ചിത്രം പൂര്‍ത്തിയാക്കുകയാണ് അണിയറപ്രവര്‍ത്തകരുടെ ലക്ഷ്യം. 

അടുത്ത മാസം റിലീസിനൊരുങ്ങുന്ന ' മണി കര്‍ണിക'യാണ് കങ്കണയുടെ പുതിയ ചിത്രം. ഝാന്‍സി റാണിയുടെ ജീവിത കഥയാണ് മണികര്‍ണികയെന്ന പേരില്‍ ചലച്ചിത്രമാവുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21