Entertainment

കമ്മാര സംഭവത്തില്‍ ദിലീപ് എത്തുന്നത് നാല് വ്യത്യസ്ത ഗെറ്റപ്പുകളില്‍; കമ്മാരനാകാന്‍ താരം ചിലവഴിക്കുന്നത് ദിവസവും അഞ്ച് മണിക്കൂര്‍  

കമ്മാര സംഭവത്തിന്റെ സെറ്റില്‍ നിന്ന് പുറത്തുവരുന്ന ഏറ്റവും പുതിയ വാര്‍ത്ത ചിത്രത്തിലെ താരത്തിന്റെ ഗെറ്റപ്പിനെകുറിച്ചുതന്നെയാണ്

Author : സമകാലിക മലയാളം ഡെസ്ക്

വിവാദങ്ങള്‍ക്കിടയിലും ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദിലീപ് നായകനാകുന്ന കമ്മാര സംഭവം. പോസ്റ്ററുകള്‍ പുറത്തുവിട്ടപ്പോള്‍ തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കുഞ്ഞിക്കൂനന്‍, ചാന്തുപൊട്ട്, മായാമോഹിനി തുടങ്ങിയ ചിത്രങ്ങളില്‍ വ്യത്യസ്ത ഗെറ്റപ്പുമായി എത്തിയ ദിലീപിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ആരാധകര്‍ക്കിടയിലേക്ക്  കമ്മാര സംഭവത്തിന്റെ സെറ്റില്‍ നിന്ന് പുറത്തുവരുന്ന ഏറ്റവും പുതിയ വാര്‍ത്ത ചിത്രത്തിലെ താരത്തിന്റെ ഗെറ്റപ്പിനെകുറിച്ചുതന്നെയാണ്. 

ചിത്രത്തില്‍ ദിലീപ് നാല് വ്യത്യസ്ത ലുക്കുകളിലാണ് എത്തുന്നതെന്നാണ് കമ്മാര സംഭവത്തിന്റെ സെറ്റില്‍ നിന്ന് പുറത്തുവരുന്ന ഏറ്റവും പുതിയ വാര്‍ത്ത. കഥാപാത്രമായി മാറാന്‍ ദിവസവും ദിലീപ് ചിലവഴിക്കുന്നത് അഞ്ച് മണിക്കൂറാണെന്ന് ചിത്രത്തിന്റെ സംവിധായകന്‍ രതീഷ് അമ്പാട്ട് പറയുന്നു. 

ചിത്രത്തില്‍ കമ്മാരന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ അവതരിപ്പിക്കുന്നത്. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക. തമിഴ് നടന്‍ സിദ്ധാര്‍ത്ഥും ദിലീപിനൊപ്പം ചിത്രത്തില്‍ ഒരു പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. മുരളി ഗോപി തിരക്കഥ നിര്‍വഹിച്ചിരിക്കുന്ന ചിത്രം ഗോകുലം ഫിലിംസാണ് നിര്‍മിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'