Entertainment

കയ്യില്‍ മൈലാഞ്ചി തേച്ച് മഞ്ഞ സാരിയില്‍ തിളങ്ങി നേഹ കക്കര്‍, പ്രണയം നിറച്ച് രോഹനും; വിവാഹ ആഘോഷം ഗംഭീരം; ചിത്രങ്ങള്‍

ഇരുവരുടേയും ഹല്‍ദി ചടങ്ങിന്റെ ചിത്രങ്ങളാണ് ആരാധകരുടെ മനം കവരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഗായിക നേഹ കക്കറിന്റെ വിവാഹ ആഘോഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.  ഗായകന്‍ റോഹന്‍പ്രീത് സിങ്ങിനെയാണ് നേഹ വിവാഹം കഴിക്കുന്നത്. ഇരുവരുടേയും ഹല്‍ദി ചടങ്ങിന്റെ ചിത്രങ്ങളാണ് ആരാധകരുടെ മനം കവരുന്നത്. നേഹ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. 

മഞ്ഞ സാരിയില്‍ അതിമനോഹരിയാണ് നേഹ. അതുപോലെ രോഹന്‍പ്രീതും മഞ്ഞ കുര്‍ത്തയാണ് ധരിച്ചിരിക്കുന്നത്. സാരിയ്‌ക്കൊപ്പം വലിയ ഇയറിങ്‌സും കൊലുസും മാത്രമാണ് നേഹ അണിഞ്ഞത്. തലയില്‍ വെള്ള റോസാപ്പൂക്കള്‍ കൂടി ആയപ്പോള്‍ ലുക്ക് പൂര്‍ണമായി. പ്രണയം നിറച്ച നിരവധി ചിത്രങ്ങളാണ് നേഹ പങ്കുവെച്ചിരിക്കുന്നത്. 

ഇത് കൂടാതെ പച്ച ഔട്ട്ഫിറ്റിലെ മറ്റു ചിത്രങ്ങളും നേഹ പങ്കുവെച്ചിട്ടുണ്ട്. പച്ച ലെഹങ്കയിലാണ് താരം എത്തുന്നത്. കൈനിറയെ വളയും ആഭരണങ്ങളും അണിഞ്ഞ് ഈ ചിത്രങ്ങളിലും നേഗ മനോഹരിയാണ്. നേഹയ്ക്ക് മാച്ചിങ്ങായ കുര്‍ത്തയാണ് രോഹന്‍പ്രീതിന്റെ വേഷം. ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ക്കൊടുവില്‍ ഡല്‍ഹിയില്‍ വച്ചാണ് ഇരുവരും വിവാഹിതരാകുന്നത്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് ഇവരുടെ വിവാഹാഘോഷം. ഈ മാസം ആദ്യമാണ് വിവാഹിതരാകുന്ന വാര്‍ത്ത നേഹ പങ്കുവെച്ചത്. തുടര്‍ന്ന് വിവാഹത്തിന്റെ വിവിദ ഘട്ടങ്ങളിലെ ചടങ്ങുകളും താരം പങ്കുവെച്ചിരുന്നു. നേരത്തെ റോക ചടങ്ങുകളുടെ വിഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന