TOVINO 
Entertainment

കയ്യിൽ ചുറ്റിവരിഞ്ഞ് പാമ്പ്, ലാളിച്ച് ടൊവിനോ; വിഡിയോ വൈറൽ

'വാവ സുരേഷ് മോഡ് ഓണ്‍' എന്ന ഹാഷ്ടാ​ഗിലാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സിനിമ ഷൂട്ടിങ് നിർത്തിവെച്ചതോടെ നടൻ ടൊവിനോ തോമസിന്റെ പ്രവർത്തനമണ്ഡലം സോഷ്യൽ മീഡിയയാണ്. ഓരോ ദിവസവും വ്യത്യസ്തമായ പോസ്റ്റുമായാണ് താരം എത്തുന്നത്. ഫിറ്റ്നസ് വിഡിയോകൾ മുതൽ വീട്ടിലെ വിശേഷം വരെ താരംപങ്കുവെക്കുന്നുണ്ട്. എന്നാൽ താരത്തിന്റെ പുതിയ വിഡിയോ കണ്ട് ഒന്ന് ഞെട്ടിയിരിക്കുകയാണ് ആരാധകർ. പാമ്പിനെ കൈയിൽവെച്ച് ലാളിക്കുന്ന വിഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. 

പാമ്പ് കയ്യിൽ ചുറ്റിവരിഞ്ഞിരിക്കുകയാണ്. അതിനൊപ്പം നാക്ക് പുറത്തേക്ക് നീട്ടി ശരീരത്തിലേക്ക് കയറാനും നോക്കുന്നുണ്ട്. എന്നാൽ ഇതൊന്നും കണ്ട് ടൊവിനോയ്ക്ക് കുലുക്കമില്ല. വളരെ കരുതലോടെ പാമ്പിനെ ഓമനിക്കുകയാണ് താരം. 'വാവ സുരേഷ് മോഡ് ഓണ്‍' എന്ന ഹാഷ്ടാ​ഗിലാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ വിഡിയോ കണ്ട് നിരവധി താരങ്ങളാണ് അമ്പരപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. 

അതിനൊപ്പം രസകരമായ കമന്റുകളുമായി ആരാധകരും എത്തുന്നുണ്ട്. വാവസുരേഷ് ഒക്കെ പണി ഇല്ലാണ്ട് വീട്ടിൽ ഇരിക്കുമല്ലോ എന്നാണ് ചിലർ പറയുന്നത്. വാവാ സുരേഷ് എന്നാ വന്മരം വീണു ഇനി ആര്.. ടോവിനോ .. ടോവിനോ തോമസ് എന്നാണ് ചിലരുടെ കമന്റ്. കഴിഞ്ഞ ദിവസം താരത്തിന്റെ ന്യൂസ്ഫീഡിൽ നിറഞ്ഞു നിന്നത് ഒറു പൂച്ചക്കുട്ടിയായിരുന്നു. ഇനി എന്തിനെയും കൊണ്ടാണ് വരാൻ പോകുന്നത് എന്നും ചോദിക്കുന്നവരുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അമുസ്ലീങ്ങളില്ല; ജമാ അത്തെ ഇസ്ലാമിക്ക് ആദ്യമായി പ്രാതിനിധ്യം; മായിന്‍ ഹാജി ചെയര്‍മാന്‍; വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചു

പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ ഇറങ്ങുന്നു; പ്ലേയിങ് ഇലവനില്‍ മാറ്റങ്ങള്‍ക്ക് സാധ്യത, ഭുവനേശ്വറും കുല്‍ദീപും കളിച്ചേക്കും

ഭജൻസ് വൈബിൽ ക്രിസ്തീയ ഭക്തിഗാനങ്ങൾ; പള്ളിപ്പെരുന്നാളുകളിൽ പുതിയ തരംഗം തീർത്ത് 'കീസ് ബാൻഡ്'

പാമ്പിനെ പോലെ റോഡില്‍ 'നൃത്തം ചവിട്ടി' കാര്‍; കൊച്ചിയില്‍ റീല്‍സ് എടുത്ത യുവാവ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

മഹാനവമി, വിജയദശമി ദിവസങ്ങളില്‍ തുലാമാസപൂജ; ശബരിമല നട ഇന്ന് തുറക്കും; മുഖ്യമന്ത്രി ദര്‍ശനത്തിനെത്തും