Entertainment

'കരയിക്കുന്നവന്റെയൊക്കെ തല ഞാൻ അടിച്ചുപൊളിക്കും', കട്ടക്കലിപ്പിൽ ടൊവിനോ; കൽക്കി ട്രെയിലർ  

നഞ്ചംകോട്ട എന്ന പ്രദേശത്തെ ചുറ്റിപ്പറ്റിയുള്ള കഥപറയുന്ന ചിത്രം ഒരു മുഴുനീള ആക്ഷൻ ത്രില്ലറായിരിക്കും

Author : സമകാലിക മലയാളം ഡെസ്ക്

ടൊവിനോ പൊലീസ് വേഷത്തിലെത്തുന്ന 'കല്‍ക്കി'യുടെ ട്രെയിലര്‍ പുറത്ത് വിട്ടു. കട്ട കലിപ്പ് നിറഞ്ഞ പൊലീസ് ഓഫീസറെയാണ് ട്രെയിലറിൽ കാണാൻ കഴിയുക. നഞ്ചംകോട്ട എന്ന പ്രദേശത്തെ ചുറ്റിപ്പറ്റിയുള്ള കഥപറയുന്ന ചിത്രം ഒരു മുഴുനീള ആക്ഷൻ ത്രില്ലറായിരിക്കും. 

മൂന്ന് മിനിറ്റോളം ദൈർഘ്യമുള്ള ട്രെയിലർ മോഹൻലാലാണ് പുറത്ത് വിട്ടത്. ആഗസ്റ്റ് എട്ടാം തിയതി ചിത്രം റിലീസാകും. 

സെക്കന്റ ഷോ, കൂതറ, തീവണ്ടി എന്നി ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റായി പ്രവർത്തിച്ചിരുന്ന പ്രവീണ്‍ പ്രഭാരം ആണ് സംവിധായകൻ. പ്രവീണും സുജിന്‍ സുജാതനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിൻ്റെ ബാനറില്‍ പ്രശോഭ് കൃഷ്ണയ്‌ക്കൊപ്പം സുവിന്‍ കെ വര്‍ക്കിയും ചേര്‍ന്നാണ് നിര്‍മ്മാണം.

ചിത്രത്തിന്റേതായി പുറത്തു വിട്ട ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറുമെല്ലാം ഏറെ ശ്രദ്ധേയമായിരുന്നു. ഇതിന് പിന്നാലെയാണ് ട്രെയിലറും ഹിറ്റാകുന്നത്. മുമ്പ് എസിപി ഓഫീസറായി ടൊവിനോ അഭിനയിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് പൊലീസ് നായകനായി താരം എത്തുന്നത്. പൃഥ്വിരാജ് ചിത്രം എസ്രയിലായിരുന്നു ടൊവിനോ പൊലീസ് വേഷത്തിലെത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ ശ്രീലേഖ നഗരസഭ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു; ബിജെപിക്ക് തിരിച്ചടി

ത്രില്ലറില്‍ പാകിസ്ഥാനെ തുരത്തി; പുരുഷ ക്രിക്കറ്റ് സ്വര്‍ണവും വിട്ടുകൊടുക്കാതെ ഇന്ത്യ!

പുതിയ രണ്ടു സ്‌കൂട്ടറുകള്‍ പുറത്തിറക്കി അപ്രീലിയ; അറിയാം ഫീച്ചറുകള്‍

കറ്റാര്‍വാഴ തഴച്ചുവളരാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ; സ്ഥലപരിമിതി പ്രശ്‌നമല്ല, ചട്ടിയിലും നടാം

സ്ത്രീകളുടെ കഥകള്‍ ആര്‍ത്തവത്തിലും പീഡനത്തിലും അതിജീവനത്തിലും ഒതുങ്ങരുത്; സ്ത്രീ സൗഹൃദങ്ങളും സംസാരിക്കണം: എസ്തര്‍