Entertainment

കര്‍ണ്ണന് അനുഗ്രഹം തേടി വിമല്‍ സന്നിധാനത്ത്;  മഹാവീര്‍ കര്‍ണയുടെ തിരക്കഥയുമായി ശബരിമലയില്‍

300 കോടി മുതല്‍മുടക്കില്‍ ഹിന്ദിയിലും തമിഴിലുമാണ് ചിത്രം നിര്‍മിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

പുതിയ ചിത്രത്തിന്റെ തിരക്കഥയുമായി സംവിധായകന്‍ ആര്‍.എസ് വിമല്‍ ശബരിമലയില്‍. തമിഴ് സൂപ്പര്‍ താരം വിക്രമിനെ നായകനാക്കി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമായ മഹാവീര്‍ കര്‍ണയുടെ പൂര്‍ത്തിയാക്കിയ തിരക്കഥയുമായാണ് സംവിധായകന്‍ മല കയറിയത്. ശബരിമലയില്‍ ദര്‍ശനം നടത്തിയതിന് ശേഷം പ്രത്യേക അനുഗ്രഹവും തേടി. 

പൃഥ്വിരാജിനെ നായകനാക്കി മൂന്ന് വര്‍ഷം മുന്‍പാണ് കര്‍ണന്‍ പ്രഖ്യാപിക്കുന്നത്. പിന്നീട് നിര്‍മാതാവും നായകനും പിന്മാറിയതോടെ സിനിമ മുടങ്ങും എന്ന അവസ്ഥയിലായിരുന്നു. എന്നാല്‍ എല്ലാവരേയും ഞെട്ടിപ്പിച്ചുകൊണ്ടാണ് വിക്രമിനെ നായകനാക്കി കര്‍ണന്‍ വരുന്നു എന്ന വാര്‍ത്ത എത്തിയത്. 300 കോടി മുതല്‍മുടക്കില്‍ ഹിന്ദിയിലും തമിഴിലുമാണ് ചിത്രം നിര്‍മിക്കുന്നത്. 

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ എട്ടു തവണയാണ് വിമല്‍ തിരക്കഥ മാറ്റി എഴുതിയത്. കര്‍ണന്റെ ചിത്രീകരണം ഒക്‌റ്റോബറില്‍ തുടങ്ങാനാണ് പദ്ധതി. റാമോജിഫിലിം സിറ്റി, ജയ്പൂര്‍, കാനഡ എന്നിവിടങ്ങളില്‍ സിനിമ ചിത്രീകരിക്കാനാണ് തീരുമാനം. സിനിമയുടെ മറ്റുജോലികള്‍ പുരോഗമിക്കുകയാണ്. ന്യൂയോര്‍ക്ക് ആസ്ഥാനമായ യുണൈറ്റഡ് ഫിലിം കിങ്ഡം ആണ് ചിത്രം നിര്‍മിക്കുന്നത്. 32 ഭാഷകളില്‍ ചിത്രം മൊഴിമാറ്റി പുറത്തിറക്കാനാണ് തീരുമാനം. 

വിക്രത്തെ കൂടാതെ ബോളിവുഡ്, ഹോളിവുഡ് താരങ്ങളും ചിത്രത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ ആരൊക്കെയായിരിക്കുമെന്ന് സ്ഥിരീകരണമായിട്ടില്ല. മലയാളത്തില്‍ നിര്‍മിക്കാനിരുന്ന കര്‍ണന്‍ അല്ല ഇതെന്നാണ് വിമല്‍ പറയുന്നത്. അന്താരാഷ്ട്ര നിലവാരത്തിലായിരിക്കും സിനിമ എടുക്കുക.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT