Entertainment

കല്‍ക്കി ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ അനുരാഗിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു; തുറന്ന് പറഞ്ഞ് താരം

അമ്മയാകാന്‍ പോകുന്ന വിവരം അറിഞ്ഞപ്പോള്‍ മുന്‍ ഭര്‍ത്താവും സംവിധായകനുമായ അനുരാഗ് കശ്യപിന്റെ ആദ്യ പ്രതികരണത്തെക്കുറിച്ച് തുറന്ന് പറയുകയാണ് താരം.

Author : സമകാലിക മലയാളം ഡെസ്ക്

താന്‍ അമ്മയാകാന്‍ പോകുന്നുവെന്ന് വെളിപ്പെടുത്തി നടി കല്‍കി കൊച്‌ലിന്‍ രംഗത്തെത്തിയത് വാര്‍ത്തയായിരുന്നു. ഗയ് ഹേഷ്ബര്‍ഗ് എന്ന ഇസ്രായേലി പിയാനിസ്റ്റുമായി രണ്ട് വര്‍ഷമായി പ്രണയത്തിലാണ് കല്‍ക്കി. 

ഇപ്പോള്‍ താന്‍ അമ്മയാകാന്‍ പോകുന്ന വിവരം അറിഞ്ഞപ്പോള്‍ മുന്‍ ഭര്‍ത്താവും സംവിധായകനുമായ അനുരാഗ് കശ്യപിന്റെ ആദ്യ പ്രതികരണത്തെക്കുറിച്ച് തുറന്ന് പറയുകയാണ് താരം. മാതാപിതാക്കളുടെ കൂട്ടായ്മയിലേക്ക് സ്വാഗതം എന്നായിരുന്നു കല്‍ക്കിയോട് അനുരാഗ് ആദ്യമായി പറഞ്ഞത്. 

എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അറിയിക്കാനും അനുരാഗ് കല്‍ക്കിയോട് പറഞ്ഞു. 'അനുരാഗിന്റെ മകള്‍ ആലിയ വളര്‍ന്നത് എന്റെ കണ്‍മുന്‍പിലാണ്. അതുകൊണ്ടു തന്നെ അമ്മയുടെ ജോലി എന്താണെന്ന് എനിക്ക് കുറച്ച് അറിയാം'- കല്‍ക്കി പറയുന്നു. 

അനുരാഗ് കശ്യപിന്റെ ആദ്യ വിവാഹത്തിലെ മകളാണ് ആലിയ. എഡിറ്റര്‍ ആരതി ബജാജായിരുന്നു അനുരാഗിന്റെ മുന്‍ഭാര്യ. 1997ല്‍ വിവാഹിതരായ ഇവര്‍ 2009 ല്‍ വേര്‍പിരിഞ്ഞു. 

2011 ലാണ് കല്‍ക്കിയും അനുരാഗും തമ്മില്‍ വിവാഹിതരായത്. 2015ല്‍ വേര്‍പിരിയുകയും ചെയ്തു. വിവാഹമോചനത്തിന് ശേഷവും കല്‍ക്കിയും അനുരാഗ് കശ്യപും ഊഷ്മളമായ ബന്ധമാണ് സൂക്ഷിക്കുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT