Entertainment

'കല്യാണമൊന്നും അല്ലെടാ, ചെറിയൊരു ചായകുടി'; ചിരിപ്പിക്കാന്‍ ബിജു മേനോന്‍; ആദ്യരാത്രിയുടെ ട്രെയ്‌ലര്‍

വെള്ളിമൂങ്ങ എന്ന ആദ്യ ചിത്രത്തിലൂടെ കയ്യടി നേടിയ ജിബു ജേക്കബാണ് ചിത്രം സംവിധാനം ചെയ്യുന്നത്

സമകാലിക മലയാളം ഡെസ്ക്

ബിജു മേനോന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ആദ്യരാത്രിയുടെ ട്രെയ്‌ലര്‍ പുറത്ത്. വെള്ളിമൂങ്ങ എന്ന ആദ്യ ചിത്രത്തിലൂടെ കയ്യടി നേടിയ ജിബു ജേക്കബാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കല്യാണ ബ്രോക്കറായാണ് ചിത്രത്തില്‍ ബിജു മേനോന്‍ എത്തുന്നത്. വിനീത് ശ്രീനിവാസന്‍, ടൊവിനോ തോമസ്, ആസിഫ് അലി എന്നിവരുടെ ഫേയ്‌സ്ബുക്ക് പേജുകളിലൂടെയാണ് ട്രെയ്‌ലര്‍ പുറത്തിറക്കിയത്. 

ബിജു മേനോനൊപ്പം, അജു വര്‍ഗീസും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. തണ്ണീര്‍ മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധേയയായ അനശ്വര രാജനാണ് ചിത്രത്തിലെ നായിക. തമാശയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതാണ് ചിത്രം. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന് ശേഷമുള്ള ജിബുവിന്റെ മൂന്നാമത്തെ ചിത്രമാണ് ഇത്. 

വിജയരാഘവന്‍, മനോജ് ഗിന്നസ്, ജയന്‍ ചേര്‍ത്തല, മാലാ പാര്‍വതി, സര്‍ജനു, അശ്വിന്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ക്വീന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ഷാരിസ് ജിബിന്‍ എന്നിവര്‍ ചേര്‍ന്നാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ബിജിബാല്‍ ആണ് സംഗീതം. ശ്രീജിത്ത് നായരാണ് ചിത്രത്തിന്റെ ചായാഗ്രഹണം. സെന്‍ട്രല്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 92.50ലേക്ക് കൂപ്പുകുത്തി, സെന്‍സെക്‌സ് 800 പോയിന്റ് കുതിച്ചു; ഐടി ഓഹരികള്‍ നേട്ടത്തില്‍

മുട്ട പുഴുങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോവരുത്

'വർഷങ്ങളോളം കാത്തിരുന്ന്, ശാഖകളിലേക്ക് പടർന്ന ഒരു സ്വപ്നം'; മരത്തിന് മുകളിൽ കഫേ തുടങ്ങിയ സന്തോഷം പങ്കുവച്ച് ഹരീഷ് ഉത്തമൻ

തിരണ്ടി എളുപ്പത്തിൽ വൃത്തിയാക്കാം

SCROLL FOR NEXT