Entertainment

കളറ് തന്നെ വേണം, പത്തിരുപതടി നീളവും വേണം: ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കവുമായി ബിന്ദു പണിക്കര്‍ വീണ്ടും

ബിന്ദുവിന്റെ മകള്‍ കല്യാണിയുടെ ടിക്ക് ടോക്ക് അക്കൗണ്ടിലൂടെയായിരുന്നു വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

കളുടെ ടിക് ടോക് വീഡിയോകള്‍ക്ക് പിന്നാലെ ടിക് ടോകില്‍ താരമാവുകയാണ് നടി ബിന്ദു പണിക്കരും ഭര്‍ത്താവും നടനുമായ സായ് കുമാറും. ഇത്തവണ പ്രേക്ഷകരെ ഒരുപാട് പൊട്ടിച്ചിരിപ്പിച്ച ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കത്തിലെ പൊങ്ങച്ചക്കാരിയായ ഇന്ദുമതി ആയാണ് ബിന്ദു പണിക്കര്‍ ടിക് ടോകിലെത്തിയിരിക്കുന്നത്.

നടന്‍ ജഗതി ശ്രീകുമാര്‍ അഭിനയിച്ച് അടിപൊളിയാക്കിയ കഥാപാത്രമായി നടന്‍ സായ് കുമാറും തകര്‍ത്തഭിനയിച്ചിട്ടുണ്ട്. ബിന്ദു പണിക്കരുടെ കരിയറില്‍ വഴിത്തിരിവായി മാറിയ സിനിമകളിലൊന്നായിരുന്നു ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം. ഈ ടിക് ടോക് വീഡിയോയും യുട്യൂബില്‍ വൈറലാവുകയാണ്. 

ബിന്ദുവിന്റെ മകള്‍ കല്യാണിയുടെ ടിക്ക് ടോക്ക് അക്കൗണ്ടിലൂടെയായിരുന്നു വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. കല്യാണി നേരത്തേ തന്നെ ടിക്ക് ടോക്കിലെ താരമാണ്. അമ്മയുടെയും നടി കല്‍പ്പനയുടെയുമെല്ലാം ഡയലോഗുകള്‍ അനുകരിച്ചാണ് കല്യാണി കയ്യടി നേടിയത്. ബിന്ദുവിനൊപ്പവും കല്യാണി ടിക് ടോക് വീഡിയോ ചെയ്യാറുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല , ഏപ്രില്‍ ഒന്നുമുതല്‍ പുതിയ ആദായനികുതി നിയമം

സന്തോഷ് ട്രോഫി: സർവീസസിനോട് പൊരുതിത്തോറ്റ് കേരളം, മുഹമ്മദ് അഷറിന് റെഡ് കാർഡ്

''കത്തിച്ചു കളയും', പട്ടേലിന്‍റെ ആ ഭീഷണി ഏറ്റു; തീക്കളി നിര്‍ത്താന്‍ സര്‍ സിപി രാജകുടുംബത്തെ ഉപദേശിച്ചു'

'ശരിക്കും ആരാണ് ദൈവ വിശ്വാസികൾ ? ഒരു മതവും അങ്ങനെ പഠിപ്പിക്കുന്നില്ല'; ഷൈൻ ടോം ചാക്കോ

രാവിലെ വെറും വയറ്റിൽ ഒരു സ്പൂൺ നെയ്യ്, സോഷ്യൽ മീഡിയയിൽ വൈറലായ ഹോം റെമഡി സുരക്ഷിതമാണോ?

SCROLL FOR NEXT