Entertainment

'കള്ളം പറഞ്ഞ് വരരുത്'; ജയറാമിന്റെ ഈ ചിത്രം ഇഷ്ടമായില്ലെങ്കില്‍ ഹരീഷ് കണാരന്‍ പണം തിരിച്ചുതരും; ബൈജുവിന്റെ ഉറപ്പ് (വീഡിയോ)

ജയറാമിന്റെ ഈ ചിത്രം ഇഷ്ടമായില്ലെങ്കില്‍ ഹരീഷ് കണാരന്‍ പണം തിരിച്ചുതരും

സമകാലിക മലയാളം ഡെസ്ക്

ജയറാം നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ പട്ടാഭിരാമന്‍ വെള്ളിയാഴ്ച്ച തീയേറ്ററുകളിലെത്തുകയാണ്. റിലീസിനു മുന്നോടിയായി സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ട വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. പട്ടാഭിരാമന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. 

ചിത്രത്തിലെ അഭിനേതാക്കളായ ഹരീഷ് കണാരനും ബൈജു സന്തോഷുമാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. എല്ലാവരും സിനിമ കാണണം, നിങ്ങള്‍ക്കെല്ലാം വളരെ ഇഷ്ടപ്പെടുമെന്ന് ഹരീഷ് കണാരന്‍ ഉറപ്പിച്ചു പറയുന്നതു കേട്ട് കുസൃതിയായി ബൈജു ചോദിച്ചു 'ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഹരീഷ് ആ കാശ് തിരിച്ചുകൊടുക്കുമോ?' പൊട്ടിച്ചിരിയോടെ ഹരീഷ് ബൈജുവിനെ നോക്കിയപ്പോള്‍ അങ്ങനെ തന്നെ പറയുവാന്‍ ബൈജു നിര്‍ബന്ധിച്ചു. ഒടുവില്‍ ഹരീഷ് കണാരന്‍ പ്രേക്ഷകരോട് പറഞ്ഞു 'ഞാന്‍ തരും.'

സിനിമ ഇഷ്ടപ്പെടുന്നവര്‍ ഇല്ലെന്ന് കള്ളം പറഞ്ഞ് വരരുതെന്നും അത്രയും കാശ് തന്റെ കൈയിലില്ലെന്നും ഹരീഷ് ചെറുചിരിയോടെ പറയുന്നു. 

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബൈജു സന്തോഷ്, പ്രേംകുമാര്‍, ജനാര്‍ദ്ദനന്‍,  മിയ, പാര്‍വതി നമ്പ്യാര്‍, ഷീലു അബ്രഹാം, രമേഷ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരും അഭിനയിക്കുന്നു. 

തിരക്കഥ ദിനേഷ് പള്ളത്ത്, ഛായാഗ്രാഹണം രവിചന്ദ്രന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്പ്രതാപന്‍ കല്ലിയൂര്‍, ഗാനങ്ങള്‍കൈതപ്രം ദാമോദരന്‍ നമ്പൂതിരി, മുരുകന്‍ കാട്ടാക്കട, സംഗീതം എം. ജയചന്ദ്രന്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'125 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു; 3500 കോടി നിക്ഷേപവുമായി വന്ന വ്യവസായി കേരളം വിട്ടു; ഇടതുസര്‍ക്കാര്‍ ഭരിക്കുന്നിടത്ത് വികസനമില്ല'

രാജ്യം ഇന്ന് പണിമുടക്കുന്നു, കേരളം നിശ്ചലമാകും

11ലധികം ഭാഷകളില്‍ സേവനം ; അറിയാം 'തൊഴിൽ സുരക്ഷ' മൊബൈൽ ആപ്പിന്റെ പ്രത്യേകതകള്‍

കുരച്ചുചാടി തെരുവുനായ്ക്കള്‍; ചിലമ്പൊലിയും അട്ടഹാസവുമായി നേരിട്ട് ചാമുണ്ഡി തെയ്യം - വിഡിയോ

ബസില്‍ അഭിഭാഷകയ്ക്ക് നേരെ അതിക്രമം; മൊബൈലില്‍ ചിത്രികരിക്കുന്നതിനിടെ യുവാവ് ഇറങ്ങിയോടി; കേസ്

SCROLL FOR NEXT