Entertainment

കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ബുക്കിങ് ലഭിച്ച ചിത്രങ്ങള്‍: വിവരം പുറത്ത് വിട്ട് ബുക്ക് മൈ ഷോ

വിവിധ ഭാഷകളില്‍ റിലീസ് ചെയ്ത ബാഹുബലിയാണ് ബുക്ക് മൈ ഷോയില്‍ ഏറ്റവുമധികം ബുക്കിങ് ലഭിച്ച ചിത്രം.

Author : സമകാലിക മലയാളം ഡെസ്ക്

ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ബുക്കിങ് ലഭിച്ച ചലച്ചിത്രങ്ങളുടെ വിവരങ്ങള്‍ പുറത്ത് വിട്ട് പ്രമുഖ വെബ്‌സൈറ്റ് ബുക്ക് മൈ ഷോ. ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ സിനിമാ ടിക്കറ്റ് റിസര്‍വേഷനുകള്‍ക്കായി ഉപയോഗിക്കുന്ന വിനോദ വെബ്‌സൈറ്റാണ് ബുക്ക് മൈ ഷോ. 

വിവിധ ഭാഷകളില്‍ റിലീസ് ചെയ്ത ബാഹുബലിയാണ് ബുക്ക് മൈ ഷോയില്‍ ഏറ്റവുമധികം ബുക്കിങ് ലഭിച്ച ചിത്രം. മലയാളത്തില്‍ ബാഹുബലിയുടെ പിന്നില്‍ രാമലീല, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങളാണ് ഇടം പിടിച്ചത്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലാണ് ബാഹുബലി ഒന്നാമതെത്തിയത്. 

ഇംഗ്ലീഷില്‍ ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് ഒന്നാമതും തോര്‍ രണ്ടാമതും സ്‌പൈഡര്‍മാന്‍ ഹോം കമിംഗ് മൂന്നാം സ്ഥാനത്തുമെത്തി. തമിഴില്‍ മെര്‍സലും വിവേഗവുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. തെലുങ്കില്‍ രണ്ടാമത് ജയ് ലവകുശയും മൂന്നാമത് ഫിദായുമെത്തി. മറാത്തിയില്‍ ഒന്നാം സ്ഥാനത്ത് സച്ചിന്‍ ടെന്‍ണ്ടുല്‍ക്കറുടെ ജീവകഥയായ 'സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ്' ഒന്നാം സ്ഥാനം കയ്യടക്കി. കന്നടയില്‍ 'രാജകുമാരയാണ്' ഒന്നാമത്.

മലയാളത്തില്‍ ബുക്കിംഗില്‍ നാലാം സ്ഥാനത്ത് എസ്രയും അഞ്ചാമത് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയുമെത്തി. ആറാമത് ടേക്ക് ഓഫും ഏഴാമത് തൊണ്ടിമുതലും ദൃക്‌സാക്ഷിയുമെത്തി. എട്ടാമത് പറവയും ഒമ്പതാമത് വില്ലനും ലിസ്റ്റിലുണ്ട്. മമ്മൂട്ടിച്ചിത്രം ഗ്രേറ്റ് ഫാദര്‍ പത്താമതായും ബുക്ക് മൈ ഷോയുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി