Entertainment

'കഴിവ് കൊണ്ട് മറ്റൊരു ലോകം സൃഷ്ടിച്ചു... എന്നും ഓർമിക്കുന്നു ഇർഫാൻ'- ഓർമകൾ പങ്കിട്ട് പാർവതി

'കഴിവ് കൊണ്ട് മറ്റൊരു ലോകം സൃഷ്ടിച്ചു... എന്നും ഓർമിക്കുന്നു ഇർഫാൻ'- ഓർമകൾ പങ്കിട്ട് പാർവതി

Author : സമകാലിക മലയാളം ഡെസ്ക്

ടൻ ഇർഫാൻ ഖാനുമൊത്തുള്ള ഓർമകൾ പങ്കിട്ട് നടി പാർവതി തിരുവോത്ത്. ഇർഫാനുമൊന്നിച്ചുള്ള മനോഹര നിമിഷങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ചാണ് പാർവതിയുടെ അനുസ്മരണ കുറിപ്പ്. പാര്‍വതിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ 'ഖരീബ് ഖരീബ് സിംഗിളി'ൽ ഇർഫാനായിരുന്നു നായകൻ. 

നിങ്ങളുടെ കഴിവ് കൊണ്ട് തുടക്കം മുതലേ മറ്റൊരു ലോകം സൃഷ്ടിച്ചതിന്, അത്തരം സൃഷ്ടികളുടെ സന്തോഷത്തിൽ എല്ലായ്‌പ്പോഴും നിങ്ങളുടെ സഹ താരങ്ങളെ ഉൾപ്പെടുത്തിയതിന്, മാനുഷികമായ തെറ്റുകളും സ്വത്വത്തിലെ ഔദാര്യവും സ്വന്തമാക്കിയതിന്, ഇത് തുടക്കമാണെന്ന് എപ്പോഴും വിശ്വസിച്ചതിന്, എന്നും ഓർമിക്കുന്നു ഇർഫാൻ- സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കിട്ട അനുസ്മരണത്തിൽ പാർവതി കുറിച്ചു. 

തനുജ ചന്ദ്ര സംവിധാനം ചെയ്ത ചിത്രം വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുന്ന രണ്ടു വ്യക്തികള്‍ തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് 'ഖരീബ് ഖരീബ് സിംഗിളിൽ പറഞ്ഞത്. മുപ്പതുകളുടെ മധ്യത്തിലുള്ള വിധവയായ ജയ ശശിധരന്‍ എന്ന കഥാപാത്രമായി പാർവതി എത്തിയപ്പോൾ യോഗി എന്ന കവിയുടെ കഥാപാത്രമായാണ് ഇർഫാൻ വേഷമിട്ടത്. പാർവതി മികച്ച നടിയാണെന്ന് ഇർഫാൻ പല വേദികളിലും അഭിപ്രായപ്പെട്ടിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

മാധവ് സുരേഷിനൊപ്പം സൈജുവും ഷൈനും; 'അങ്കം അട്ടഹാസം' തിയറ്ററുകളിലേക്ക്

ചൂട് കുറയ്ക്കാൻ ഈ ആഹാരങ്ങൾ ഒഴിവാക്കാം

SCROLL FOR NEXT