Entertainment

'കഴുത്തറുപ്പന്‍ മള്‍ട്ടിപ്ലക്‌സുകള്‍ അവിടെ നില്‍ക്കട്ടെ, 25 രൂപയ്ക്ക് സിനിമ കാണാവുന്ന തിയേറ്റര്‍ ഇതാ ഇവിടെയുണ്ട്'; വൈറലായി വിനീത് ശ്രീനിവാസന്റെ കുറിപ്പ്

25 രൂപയ്ക്ക് സിനിമ കാണാം എന്ന് പറയുമ്പോള്‍ ലോക്കല്‍ സെറ്റപ്പ് ആയിരിക്കും എന്ന് പറഞ്ഞ് മുഖം ചുളിക്കേണ്ടെന്നും വിനീത് പറയുന്നു. ക്യൂബ് പ്രൊജക്ഷനിലും ഡിറ്റിഎസ് സൗണ്ടിലുമാണ് സിനിമ എത്തിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

 25 രൂപയ്ക്ക് സിനിമ കാണാന്‍ പറ്റുമെന്ന് പറഞ്ഞാല്‍ അതിശയിക്കേണ്ടെന്നാണ് വിനീത് ശ്രീനിവാസന്‍ പറയുന്നത്. യാത്രയ്ക്കിടയില്‍ കണ്ടെത്തിയ തിയേറ്ററിനെയും അതിന്റെ ഉടമയെ കുറിച്ചുമുള്ള വിവരങ്ങളാണ് ഇന്‍സ്റ്റഗ്രാമിലൂടെ വിനീത് പങ്കുവച്ചിരിക്കുന്നത്. 

വെല്ലൂരിലെ ഗണേഷ് തിരൈരംഗം എന്ന സിനിമാക്കൊട്ടകയുടെ വിശേഷമാണ് പറയുന്നത്. സുഹൃത്തും ഗായകനുമായ സച്ചിന്‍ വാര്യരുമായുള്ള യാത്രയ്ക്കിടയിലാണ് ഈ സിനിമാക്കൊട്ടകയില്‍ എത്തിച്ചേര്‍ന്നത്. 25 രൂപയ്ക്ക് സിനിമ കാണാം എന്ന് പറയുമ്പോള്‍ ലോക്കല്‍ സെറ്റപ്പ് ആയിരിക്കും എന്ന് പറഞ്ഞ് മുഖം ചുളിക്കേണ്ടെന്നും വിനീത് പറയുന്നു. ക്യൂബ് പ്രൊജക്ഷനിലും ഡിറ്റിഎസ് സൗണ്ടിലുമാണ് സിനിമ എത്തിക്കുന്നത്. ഇരുന്ന് കാണേണ്ടവര്‍ക്ക് ഇരുന്നും അതല്ല ഉത്സവപ്പറമ്പിലെ പോലെ കിടന്ന് കാണണമെങ്കില്‍ അങ്ങനെയും ആവാം എന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.

 നാട്ടുകാര്‍ക്ക് വലിയ ചിലവില്ലാതെ വന്ന് സിനിമ കണ്ട് സന്തോഷിക്കാന്‍ പറ്റുന്ന സ്ഥലം ഒരുക്കണമെന്ന ആഗ്രഹമാണ് തിയേറ്ററിന് പിന്നിലെന്നാണ് ഉടമയായ ഗണേഷ് പറഞ്ഞതെന്നും വിനീത് കുറിച്ചു. ഒരുവശത്ത് കോര്‍പറേറ്റ് കമ്പനികളുടെ അത്യാര്‍ത്തിയുള്ളപ്പോള്‍ ഇങ്ങനെ ജീവിക്കുന്ന മനുഷ്യര്‍ സന്തോഷം നല്‍കുന്ന കാര്യമാണെന്നും എഴുതിയാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അണിയറയിൽ ഒരുങ്ങിയത് 'കേരള സ്റ്റോറി'; കലാകാരൻമാരുടെ ഇടയിൽ ധ്രുവീകരണം നടത്തുന്ന ആൾക്കാരല്ല 'അമ്മ' ഭരിക്കേണ്ടത്'

സ്വര്‍ണവില കുറഞ്ഞു; 1,07,000ന് മുകളില്‍ തന്നെ

മറുപടിയില്ലാത്ത ഒരു ഗോളിന് തകര്‍പ്പന്‍ ജയം; ഘാനയെ തോല്‍പ്പിച്ച് കൊളംബിയ പ്രീ ക്വാര്‍ട്ടറില്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എതിരാളി

സോക്‌സിലും വസ്ത്രത്തിനുള്ളിലും പണം! അയോധ്യയില്‍ നടന്ന കൊള്ളയുടെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തി

അര്‍ജന്റീന vs ഈജിപ്ത്, പോര്‍ച്ചുഗല്‍ vs സ്‌പെയിന്‍, ബ്രസീല്‍ vs നോര്‍വേ...; അറിയാം പ്രീ ക്വാര്‍ട്ടര്‍ ലൈനപ്പും സമയക്രമവും