Entertainment

കാജോളിനെ വിവാഹം കഴിച്ചത് എന്നാണെന്ന് അജയ് ദേവ്ഗണിന് ഓര്‍മയില്ല, പക്ഷേ ഷാരുഖ് ഖാന്‍ കൃത്യമായി പറയും; വിഡിയോ

ബോളിവുഡിലെ മാതൃകാ ദമ്പതികളാണെങ്കിലും സ്വന്തം വിവാഹദിനം പോലും ഓര്‍ത്തുവയ്ക്കാത്ത ആളാണ് അജയ് ദേവ്ഗണ്‍

Author : സമകാലിക മലയാളം ഡെസ്ക്

കാജോള്‍ ബോളിവുഡില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് അജയ് ദേവ്ഗണിനെ വിവാഹം കഴിക്കുന്നത്. വിവാഹശേഷം താരസുന്ദരി സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരുന്നു. എന്നാല്‍ ഷാരുഖ് ഖാന്‍ ആരാധകര്‍ ഇത് അത്ര പിടിച്ചില്ല. ഷാരുഖ്- കാജോള്‍ ജോഡി ഒന്നിച്ച് വമ്പന്‍ ഹിറ്റുകള്‍ സമ്മാനിക്കുന്നതിനിടെ ആയിരുന്നു താരത്തിന്റെ പിന്‍വാങ്ങല്‍. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം കാജോള്‍ വീണ്ടും ബോളിവുഡിലേക്ക് തിരിച്ചെത്തി, അതും ഷാരുഖിന്റെ നായികയായി.

ഇപ്പോള്‍ ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്ന ഒരു വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ബോളിവുഡിലെ മാതൃകാ ദമ്പതികളാണെങ്കിലും സ്വന്തം വിവാഹദിനം പോലും ഓര്‍ത്തുവയ്ക്കാത്ത ആളാണ് അജയ് ദേവ്ഗണ്‍. കരണിന്റെ ഷോയില്‍ കാജോളും അജയും ഒന്നിച്ചെത്തിയിരുന്നു. അന്ന് റാപ്പിഡ് ഫയറില്‍ വിവാഹദിനം എന്നാണെന്ന് പറയാന്‍ ആവശ്യപ്പെട്ടു. രണ്ട് മൂന്ന് ശ്രമങ്ങള്‍ നടത്തിയെങ്കിലും വിവാഹദിവസത്തിന്റെ അടുത്ത് എത്താന്‍ മാത്രമാണ് അജയ്ക്കായത്. കൃത്യമായ ഉത്തരം നല്‍കാനായില്ല. 

അതേ സമയം മറ്റൊരു ഷോയില്‍ കാജോളിനൊപ്പം പങ്കെടുത്ത ഷാരുഖ് ഖാനും ഇതേ ചോദ്യംതന്നെ നേരിട്ടു. കാജോളിന്റെ വിവാഹ ദിനം എന്നായിരുന്നു ചോദ്യം. വളരെ പെട്ടെന്ന് ഷാരുഖ് കൃത്യമായ ഉത്തരം നല്‍കി. 1994 ഫെബ്രുവരി 24 നാണ് കാജോളും അജയ് ദേവ്ഗണും വിവാഹിതരായത്. ഇപ്പോള്‍ ഇരു വിഡിയോകളും ഒന്നിച്ചു ചേര്‍ത്തുകൊണ്ടുള്ള ക്ലിപ്പിങ്ങാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ രാത്രി യാത്രക്ക് നിരോധനം

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍