Entertainment

കാത്തിരിപ്പിന് വിരാമം: ധനുഷ്- ഗൗതം മേനോന്‍ ചിത്രം ഉടന്‍ റിലീസിനെത്തും

കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് ചിത്രം ഉടനെ റിലീസിനെത്തും എന്നു വ്യക്തമാക്കിയിരിക്കുയാണ് അണിയറപ്രവര്‍ത്തകര്‍.

Author : സമകാലിക മലയാളം ഡെസ്ക്


നുഷും ഗൗതം മേനോനും ഒന്നിച്ചെത്തുന്ന ഏറ്റവും പുതിയ ചിത്രം 'എനൈ നോക്കി പായും തോട്ട' എന്ന ചിത്രം പ്രഖ്യാപിച്ചിട്ട് ഒരുപാടായെങ്കിലും റിലീസ് വൈകുകയായിരുന്നു. 2016ല്‍ റിലീസിനെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ പ്രഖാപിച്ച ചിത്രത്തിന്റെ റിലീസ് പല കാരണങ്ങളാല്‍ നീണ്ടുപോയി. 

കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് ചിത്രം ഉടനെ റിലീസിനെത്തും എന്നു വ്യക്തമാക്കിയിരിക്കുയാണ് അണിയറപ്രവര്‍ത്തകര്‍. ഏപ്രില്‍ മാസത്തില്‍ ചിത്രം പുറത്തിറക്കാനാണ് നീക്കം. ചിത്രത്തിന്റെ ട്രെയിലര്‍ പൂര്‍ത്തിയായിട്ടുണ്ട്. 2016ല്‍ ആയിരുന്നു ചിത്രത്തിന്റെ ആദ്യ ടീസര്‍ ഇറങ്ങിയത്. ഇതിന് വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചത്. 

ഗൗതം മേനോന്‍ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ മേഘ ആകാശാണ് ധനുഷിന്റെ നായികയായെത്തുന്നത്. മലയാളിയായ ജോമോന്‍ ടി ജോണാണ് ചിത്രത്തിന്റെ ക്യാമറ കൈക്കാര്യം ചെയ്തിരിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ഗൗതം വാസുദേവ മേനോന്റെ എല്ലാ ചിത്രങ്ങളിലും ശ്രദ്ധ നേടാറുള്ളത് പാട്ടുകളാണ്. 'എനൈ നോക്കി പായും തോട്ട'യിലെ റിലീസ് ചെയ്ത ഗാനവും ഏറെ വൈറലായിരുന്നു. 'വിസിരി' എന്നു തുടങ്ങുന്ന ഗാനം 28 മില്യണ്‍ വ്യൂ ആണ് യൂട്യൂബില്‍ നേടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന