Entertainment

കാത്തിരിപ്പുകള്‍ക്കൊടുവില്‍ സഞ്ജുവിന്റെ ട്രെയിലര്‍ പുറത്ത്

മൂന്നു മിനിറ്റും നാലു സെക്കന്റും ദൈര്‍ഘ്യമുളള ട്രെയിലറില്‍ സഞ്ജയ്‌നൊപ്പം അനുഷ്‌ക ശര്‍മ്മയും സെനം കപൂറും എത്തുന്നുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ സഞ്ജുവിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ആരാധകരെ ഒട്ടും നിരാശപ്പെടുത്താതെയാണ് ട്രെയിലര്‍ അവതരിപ്പിച്ചിരിക്കുന്നത്. സഞ്ജയ് ദത്തായി ബോളിവുഡിന്റെ യൂത്ത് ഐക്കണ്‍ രണ്‍ബീറെത്തുന്ന സഞ്ജു ചിത്രം ഏറെനാളായി ബോളിവുഡില്‍ ചര്‍ച്ചയാണ്. ട്രെയിലറില്‍ രണ്‍ബീറിനെയല്ല, സഞ്ജയ് ദത്തിനെ തന്നെയാണ് കാണാന്‍ കഴിയുക. രൂപത്തിലും ഭാവത്തിലും നടപ്പിലും സഞ്ജയ് ദത്തിനെ രണ്‍ബീര്‍ ഓര്‍മപ്പെടുത്തുന്നു.

മൂന്നു മിനിറ്റും നാലു സെക്കന്റും ദൈര്‍ഘ്യമുളള ട്രെയിലറില്‍ സഞ്ജയ്‌നൊപ്പം അനുഷ്‌ക ശര്‍മ്മയും സെനം കപൂറും എത്തുന്നുണ്ട്. സഞ്ജു കാണാന്‍ തിയേറ്ററിലെത്തുന്നവരെ നിരാശരാക്കില്ലെന്ന് ഉറപ്പാണ്. അത്രയ്ക്കും മനോഹരമായിട്ടാണ് സംവിധായകന്‍ രാജ്കുമാര്‍ ഹിറാനി സിനിമ ഒരുക്കിയിരിക്കുന്നത്. ത്രീ ഇഡിയറ്റ്‌സ്, പികെ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം രാജ്കുമാര്‍ ഹിറാനി ഒരുക്കുന്ന സിനിമ കൂടിയാണിത്.

ജൂണ്‍ 29ന് സിനിമ റിലീസ് ചെയ്യും. രണ്‍ബീര്‍ ആറ് വ്യത്യസ്ത വേഷത്തിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സഞ്ജയ് ദത്തിന്റെ ആദ്യ ചിത്രമായ റോക്കി മുതല്‍ ഖല്‍നായക്, മുന്നാ ഭായ് എംബിബിഎസ് തുടങ്ങി അഭിനയജീവിതത്തിലെ വ്യത്യസ്ത വേഷങ്ങള്‍ രണ്‍ബീറിലൂടെ ഓര്‍മിക്കാനാകും. മനീഷ കൊയ്‌രാള, പരേഷ് റാവല്‍, അനുഷ്‌ക ശര്‍മ്മ, ദിയ മിര്‍സ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചൂരൽമല - മുണ്ടക്കൈ ദുരിതബാധിതർക്ക് പ്രഖ്യാപിച്ച വീടുകളുടെ നിർമ്മാണം ഇഴയുന്നു; കോൺഗ്രസിനും ലീഗിനും വിമർശനം

അക്കൗണ്ടന്റ് ഉൾപ്പെടെ വിവിധ ഒഴിവുകൾ; ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ അവസരം

​Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിൽ

റിവര്‍ ഇന്‍ഡി ഇനി ഫ്‌ളിപ്കാര്‍ട്ടിലൂടെയും വാങ്ങാം; അറിയേണ്ടതെല്ലാം

പെനാൽറ്റി വിളിച്ചത് മാത്രമേ റഫറിക്ക് ഓർമയുള്ളു... അടിയോടടി! (വിഡിയോ)