Entertainment

കാത്തിരുന്ന മടങ്ങിവരവ്‌; ജഗതി അഭിനയിച്ച പരസ്യചിത്രം പുറത്ത്; ഏറ്റെടുത്ത് ആരാധകര്‍

സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കിനുവേണ്ടിയുള്ള പരസ്യത്തില്‍ നിറഞ്ഞ ചിരിയുമായി വീല്‍ചെയറില്‍ ഇരിക്കുന്ന ജഗതിയെയാണ് കാണുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

നീണ്ട ഇടവേളയ്ക്ക് ശേഷം പരസ്യചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് തിരികെ എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ജഗതി ശ്രീകുമാര്‍. താരം അഭിനയിച്ച പരസ്യചിത്രം പുറത്തിറങ്ങി. സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കിനുവേണ്ടിയുള്ള പരസ്യത്തില്‍ നിറഞ്ഞ ചിരിയുമായി വീല്‍ചെയറില്‍ ഇരിക്കുന്ന ജഗതിയെയാണ് കാണുന്നത്. 

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ജഗതി ഇപ്പോഴും പഴയ അവസ്ഥയിലേക്ക് തിരികെ വന്നിട്ടില്ല. ആരോഗ്യ സ്ഥിതിയുടെ പരിമതിയ്ക്ക് അകത്തുനിന്നുകൊണ്ടുള്ളതാണ് പരസ്യം. ഒരു മിനിറ്റ് ദൈര്‍ഘ്യം വരുന്ന പരസ്യചിത്രത്തില്‍ കുടുംബത്തോടൊപ്പം വാട്ടര്‍ തീം പാര്‍ക്കില്‍ എത്തിയ ജഗതിയെയാണ് കാണുന്നത്. താരത്തിന്റെ മക്കളും പരസ്യത്തില്‍ അഭിനയിച്ചിട്ടുണ്ട്. 

കഴിഞ്ഞ ദിവസം മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് പരസ്യ ചിത്രം പുറത്തുവിട്ടത്. സിദിന്‍ സംവിധാനം ചെയ്യുന്ന പരസ്യചിത്രം നിര്‍മിക്കുന്നത് മകന്‍ രാജ്കുമാറിന്റെ ഉടമസ്ഥതയിലുള്ള ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ്. ഏഴു വര്‍ശത്തിന് ശേഷമാണ് താരം ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'