Entertainment

കാമുകിക്കൊപ്പം ഡല്‍ഹിയില്‍ ചുറ്റിക്കറങ്ങി 'സുഡുമോന്‍'; ഇനി പ്രണയകാലം; ചിത്രങ്ങള്‍

കാമുകിയെ കാണാന്‍ നൈജീരിയയില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിയികരിക്കുകയാണ് താരം

Author : സമകാലിക മലയാളം ഡെസ്ക്

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളിതളുടെ പ്രിയങ്കരനായ നടനാണ് സാമുവല്‍ റോബിന്‍സണ്‍. നൈജീരിയന്‍ പൗരനായ റോബിന്‍സണിനെ ഇരുകയ്യും നീട്ടിയാണ് മലയാളികള്‍ സ്വീകരിച്ചത്. പിന്നീട് താരം നിറഞ്ഞുനിന്നത് വിവാദങ്ങളിലാണ്. ചിത്രത്തിന് ലഭിച്ച പ്രതിഫലവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെല്ലാം വലിയ വിവാദമായി. മാത്രമല്ല താന്‍ ആത്മഹത്യയുടെ വക്കിലാണെന്ന് പറഞ്ഞുള്ള റോബിന്‍സണിന്റെ വിഡിയോയും വലിയരീതിയില്‍ വൈറലായിരുന്നു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത് റോബിന്‍സണിന്റെ പ്രണയമാണ്. 

കാമുകിയെ കാണാന്‍ നൈജീരിയയില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിയികരിക്കുകയാണ് താരം. കാമുകിക്കൊപ്പമുള്ള നിരവധി ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. ഒഡിഷ സ്വദേശിയും അഭിഭാഷകയുമായ ഇഷ പാട്രിക്കാണ് സാമുവലിന്റെ കാമുകി. തന്റെയും ഇഷയുടേയും സുഹൃത്തു വഴിയാണ് ഇരുവരും ആദ്യം കണ്ടുമുട്ടിയത്. തുടര്‍ന്ന് പ്രണയത്തിലാവുകയായിരുന്നു എന്നാണ് സാമുവല്‍ പറയുന്നത്. ഇഷയ്‌ക്കൊപ്പം ഡല്‍ഹിയില്‍ ചുറ്റിയടിക്കുന്നതിന്റെ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. 

കുറച്ചുനാളുകളായി വിഷാദത്തിന്റെ പിടിയിലായിരുന്നു സാമുവല്‍ റോബിന്‍സണ്‍. ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും തന്നെ സഹായിക്കണമെന്നും അപേക്ഷിച്ച് സാമുവല്‍ രംഗത്തെത്തിയിരുന്നു. സുഡാനി ഫ്രം നൈജീരിയക്കു ശേഷം ഒരു കരീബിയന്‍ ഉഡായിപ്പ് എന്ന ചിത്രത്തില്‍ അഭിനയിച്ചെങ്കിലും വേണ്ടത്ര ശ്രദ്ധ നേടിയില്ല. എന്തായാലും പ്രശ്‌നങ്ങളോടെല്ലാം വിടപറഞ്ഞ് ഇഷയ്‌ക്കൊപ്പം പ്രണയകാലം ആഘോഷിക്കുകയാണ് സാമുവല്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം