Entertainment

കാല കരികാലനില്‍ രജനീകാന്തിനൊപ്പം മമ്മുട്ടിയും? 

Author : സമകാലിക മലയാളം ഡെസ്ക്

സൂപ്പര്‍ ഹിറ്റ് ചിത്രമായ കബാലിക്കു ശേഷം പാ രഞ്ജിത്ത് സ്റ്റൈല്‍ മന്നന്‍ രജനീകാന്തിനെ നായകനാക്കി നിര്‍മിക്കുന്ന കാല കരികാലനില്‍ മമ്മുട്ടിയും പ്രധാന വേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്. സിനിമയില്‍ ഡോ. അംബേദ്കറിന്റെ വേഷത്തിലായിരിക്കും മെഗാസ്റ്റാര്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ട് നല്‍കുന്ന സൂചന.

സിനിമയുടെ ഫസ്റ്റ് ലുക്കില്‍ രജിനീകാന്ത് ഇരിക്കുന്ന ജീപ്പിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ ബിആര്‍ 1956 എന്നാണ്. 1956ലാണ് അംബേദ്കര്‍ അന്തരിച്ചത് എന്നതിനാലും പാ രഞ്ജിത് എന്ന സംവിധായകനായതിനാലും അംബേദ്കര്‍ എത്തുമെന്നു തന്നെയാണ് ആരാധകരും വിശ്വസിക്കുന്നത്.

റൂമറുകള്‍ ശരിയാണെങ്കില്‍ അംബേദ്കറുടെ വേഷം ചെയ്ത് പരിചയമുള്ള മമ്മുട്ടിയല്ലാതെ മറ്റാരും വരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ധനുഷ് നിര്‍മിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് നടി ഹ്യുമ ഖുരേഷിയാണ് നായിക. അധോലോക നായകനായാണ് രജനി ചിത്രത്തില്‍ എത്തുന്നത്. സിനിയുടെ ഷൂട്ടിംഗ് മുംബൈയില്‍ പുരോഗമിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഏഴ് വിഭാഗങ്ങളില്‍ സൗജന്യയാത്ര; ഓര്‍ഡിനറി മുതല്‍ ടൗണ്‍ ടു ടൗണ്‍വരെ; ബസ് പട്ടിക പുറത്തിറക്കി കെഎസ്ആര്‍ടിസി

ആശങ്കയായി ഷിഗെല്ല വ്യാപനം; ഇതുവരെ രോഗം ബാധിച്ചത് 132 പേര്‍ക്ക്, മലപ്പുറത്ത് ഒരു മരണം

ഇരട്ട ചക്രവാതച്ചുഴി: ഇന്നും നാളെയും ശക്തമായ മഴ; അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി, ചേരാനല്ലൂരില്‍ തടങ്കലില്‍ പാര്‍പ്പിച്ച 7 ഇതര സംസ്ഥാനക്കാരെ രക്ഷിച്ച് പൊലീസ്; പ്രതി പിടിയില്‍

'ജിഹാദി കമ്യൂണിസ്റ്റ്'; 'ഒരു കൊമ്പത്തെ തമ്പുരാന്റെയും, ഗുഡ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല, പോ പുല്ലേ എന്ന് പറയാത്തത്....'

SCROLL FOR NEXT