Entertainment

'കാലങ്ങളായി ഒരു മാറ്റവും തട്ടാത്ത ഹെയർ സ്റ്റൈൽ'; മലയാളത്തിലെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ നായികയുടെ കുട്ടിക്കാലം 

'കാലങ്ങളായി ഹെയർ സ്റ്റൈലിന് മാത്രം ഒരു മാറ്റവുമില്ല' എന്ന് കുറിച്ചാണ് ന‌ടി തന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

കുട്ടിക്കാല ചിത്രങ്ങൾ പൊടിതട്ടിയെടുക്കുന്ന തിരക്കിലാണ് സിനിമാ താരങ്ങൾ. പാർവതിയും ജോമോളുമൊക്കെ കഴിഞ്ഞ ദിവസങ്ങളിൽ കുട്ടിക്കാല ചിത്രങ്ങളും രസകരമായി കുറിപ്പുകളും ഒക്കെയായി ആരാധകർക്ക് മുന്നിലെത്തിയിരുന്നു. ലോക്ക്ഡൗൺ കാലത്തെ പലരുടെയും വിനോദങ്ങളിൽ ഒന്നുകൂടെയാണ് ബാല്യകാല ഓർമകൾ ചികഞ്ഞുള്ള ഈ യാത്ര. ഇപ്പോഴിതാ ന‌ടി റിമ കല്ലിങ്കലാണ് തന്റെ കുട്ടിക്കാല ചിത്രം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. 

'കാലങ്ങളായി ഹെയർ സ്റ്റൈലിന് മാത്രം ഒരു മാറ്റവുമില്ല' എന്ന് കുറിച്ചാണ് റിമ തന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഇതിന് തെളിവായി സമീപകാലത്ത് പകർത്തിയ ഒരു ചിത്രം താരം കാണിച്ചിട്ടുണ്ട്. ചുരുണ്ട മുടി ഇരുവശത്തും കെട്ടിവച്ചിരിക്കുന്ന കുട്ടി റിമയെയാണ് ചിത്രത്തിൽ കാണാൻ കഴിയുക. താരം പങ്കുവച്ചിരിക്കുന്ന് ഒരു പുതിയ ഫോട്ടോയിലും ഇതേ ഹെയർസ്റ്റൈൽ തന്നെയാണ്. 

വായനയും നൃത്തവുമൊക്കെയായി തന്റെ ഇഷ്ട വിനോദങ്ങൾക്കൊപ്പം ലോക്ക്ഡൗൺ കാലം ആസ്വദിക്കുകയാണ് റിമ. ഇതിനിടയിൽ തന്റെ സിനിമ ജീവിതത്തിലെ ചില ഓർമ്മകളും നടി പങ്കുവയ്ക്കുകയുണ്ടായി. ആദ്യ സിനിമ റിതു , നീലത്താമര എന്നീ സിനിമകളുടെ ലൊക്കേഷനുകളിൽ വച്ച് പകർത്തിയ ചിത്രങ്ങളാണ് താരം ആരാധകർക്കായി പങ്കുവച്ചിരുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

SCROLL FOR NEXT