Entertainment

കാല്‍പ്പന്ത്, കാതല്‍, വെറിത്തനം!; വിജയുടെ ബിഗിലിന്റെ ട്രെയിലര്‍ കാണാം

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന വിജയ് ചിത്രം ബിഗിലിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

രാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന വിജയ് ചിത്രം ബിഗിലിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഫുട്‌ബോള്‍ പ്രധാന പ്രമേയമാക്കി കഥ പറയുന്ന ചിത്രം അറ്റ്‌ലിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. വിജയ് ഇരട്ട വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. 

സ്ഥിരം വിജയ് ചിത്രങ്ങളുടെ ഫോര്‍മാറ്റില്‍ തന്നെയാണ് ബിഗിലും ഒരുക്കിയിരിക്കുന്നത് എന്ന് ട്രെയിലര്‍ സൂചിപ്പിക്കുന്നു. തെരി, മെര്‍സല്‍ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം വിജയും അറ്റ്‌ലിയും ഒന്നിക്കുന്ന ചിത്രമാണിത്. എആര്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രം കേരളത്തില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസുമാണ് തീയേറ്ററുകളിലെത്തിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കടിച്ചുതൂങ്ങി നില്‍ക്കാന്‍ ആഗ്രഹമില്ല'; അമ്മ അഡ്‌ഹോക് കമ്മിറ്റിയില്‍ നിന്ന് രാജിവെച്ച് രമേഷ് പിഷാരടി

മഴ ശക്തം; തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 'ലോകകപ്പ് സ്വപ്നം' നീട്ടിയെടുത്ത 'ക്രിക്കറ്റ് ടെക്നോളജി'!

ബെംഗളൂരുവില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു; ആളപായമില്ല

'ശെടാ, എന്റെ തൊപ്പി തിരിച്ചു താ'... ഗ്രൗണ്ട് കൈയേറി റഹ്മാനുല്ല ​ഗുർബാസിന്റെ 'തൊപ്പി' തട്ടിയെടുത്ത് ആരാധകൻ ഓടടാ ഓട്ടം! ചിരിപ്പിക്കും വിഡിയോ