Entertainment

കാളിദാസിന്റെ പൂമരം പൂക്കാന്‍ ആശംസകളുമായി മോഹന്‍ലാല്‍; കാത്തിരിപ്പ് അവസാനിപ്പിച്ച് പൂമരം തീയറ്ററുകളില്‍

ആദ്യ ഗാനം പുറത്തുവിട്ട് ഒന്നര വര്‍ഷത്തിന് ശേഷമാണ് ചിത്രം എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് കാളിദാസ് ജയറാമിന്റെ ആദ്യ മലയാളം ചിത്രമായ പൂമരം ഇന്ന് തീയറ്ററുകളില്‍ എത്തും. സോഷ്യല്‍ മീഡിയയിലെ ട്രോളുകളുടെ അകമ്പടിയോടെയാണ് ചിത്രത്തിന്റെ വരവ്. ആദ്യ ഗാനം പുറത്തുവിട്ട് ഒന്നര വര്‍ഷത്തിന് ശേഷമാണ് എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രം എത്തുന്നത്. 

കാളിദാസിന്റെ കന്നി ചിത്രത്തിന് ആശംസകള്‍ അറിയിച്ചുകൊണ്ട് മോഹന്‍ലാല്‍ രംഗത്തെത്തി. പൂമരത്തിന്റെ പോസ്റ്റര്‍ ട്വിറ്ററിലൂടെ ഷെയര്‍ ചെയ്താണ് താരപുത്രന് ആശംസകള്‍ നേര്‍ന്നത്. 

സിനിമയുടെ റിലീസ് സംബന്ധിച്ച് നിലനിന്നിരുന്ന അനിശ്ചിതത്വമാണ് പൂമരത്തെ ട്രോളന്മാരുടെ പ്രധാന വേട്ടമൃഗമാക്കിയത്. ചിത്രത്തിലെ ഞാനും ഞാനുമെന്റാളും എന്ന ഗാനം വൈറലായതോടെ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തിനായി കാത്തിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് പിന്നീട് വിവരമൊന്നുമുണ്ടായില്ല. നീണ്ടനാളത്തെ അനിശ്ചിതത്വത്തിനൊടുവില്‍ മാര്‍ച്ച് 9 ന് റിലീസ് പ്രഖ്യാപിച്ചു. എന്നാല്‍ അവസാന നിമിഷം ഒരാഴ്ചത്തേക്ക് കൂടി റിലീസ് മാറ്റുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു