Entertainment

കാസ്റ്റിങ് കൗച്ചിനോട് എതിര്‍ത്ത് നിന്നു: നടിയെ എട്ടുമാസം സിനിമയില്‍ നിന്നും വിലക്കി

സിനിമയില്‍ കാസ്റ്റിങ്് കൗച്ച് ഉണ്ടോ ഇല്ലയോ എന്നീ തരത്തിലുള്ള ചര്‍ച്ചകള്‍ വ്യാപകമായി നടന്നിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഉണ്ടോ ഇല്ലയോ എന്നീ തരത്തിലുള്ള ചര്‍ച്ചകള്‍ വ്യാപകമായി നടന്നിരുന്നു. പല നടികളും തങ്ങളുടെ ദുരനുഭവങ്ങള്‍ വ്യക്തമാക്കുകയുമുണ്ടായി. ഓരോ വെളിപ്പെടുത്തലുകളും മറ്റുള്ളവര്‍ക്ക് തങ്ങള്‍ നേരിട്ട ദുരനുഭവം തുറന്നു പറയാനുള്ള വേദിയായി മാറുകയായിരുന്നു. 

അതിനിടെ സിനിമയിലെ കാസ്റ്റിങ് കൗച്ച് സത്യമാണെന്നും താന്‍ അതിന്റെ ഇരയാണെന്നും വെളിപ്പെടുത്തി മറ്റൊരു നടി കൂടി രംഗത്തെത്തിയിരിക്കുകയാണ്. നടി അതിഥി റാവു ആണ് വെളിപ്പെടുത്തലുകളുമായി മുന്നോട്ടു വന്നിരിക്കുന്നത്. സണ്‍ഡെ ഗാര്‍ഡിയന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അതിഥിയുടെ വെളിപ്പെടുത്തല്‍. 

കാസ്റ്റിംഗ് കൗച്ചിനെ എതിര്‍ത്തതിനെ തുടര്‍ന്ന് എട്ട് മാസത്തോളം തന്നെ സിനിമയില്‍ നിന്ന് ചിലര്‍ മാറ്റി നിര്‍ത്തിയെന്നും അതിഥി പറയുന്നു. അഞ്ച് വര്‍ഷം മുന്‍പാണ് തനിക്ക് അത്തരത്തിലൊരു അനുഭവം നേരിടേണ്ടി വന്നതെന്നാണ് അതിഥി പറയുന്നത്. 

'എന്നോട് അത്തരത്തില്‍ സംസാരിക്കാന്‍ എങ്ങനെ അവര്‍ക്ക് ധൈര്യമുണ്ടായി എന്നാണ് എനിക്ക് അറിയാത്തത്. ഇതിനെ എതിര്‍ത്തതിനെ തുടര്‍ന്ന് എട്ടുമാസത്തോളമാണ് ഒരു അവസരവുമില്ലാതെ ഞാന്‍ വീട്ടിലിരുന്നത്. പക്ഷേ 2014ന് ശേഷം എല്ലാം ശരിയായി. നമ്മള്‍ ധൈര്യമായി നിന്നാല്‍ മാത്രമേ ഇത്തരം സംഭവങ്ങളെ എതിര്‍ക്കാന്‍ കഴിയു'- അതിഥി വ്യക്തമാക്കി. 

ശരിക്കും കാസ്റ്റിങ് കൗച്ച് ഒരു കെണിയാണ് ഇത്തരമൊരു അനുഭവം നേരിടേണ്ടി വന്നാല്‍ സ്വയം തീരുമാനം എടുക്കാന്‍ കഴിയണം. ഇങ്ങനെയൊക്കെ ചെയ്താലെ സിനിമ കിട്ടൂ എന്ന ഭയമാണ് പലരെയും എതിര്‍ക്കാന്‍ ധൈര്യമില്ലാത്തവരായി മാറ്റുന്നത്. പക്ഷേ നിങ്ങളുടെ കഴിവില്‍ വിശ്വാസമുണ്ടെങ്കില്‍ നല്ല സിനിമകള്‍ തേടിയെത്തുമെന്നും അതിഥി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം