Entertainment

കിയാരയുടെ ആ വൈറല്‍ ചിത്രം കോപ്പിയടി; നാണമില്ലേയെന്ന് സോഷ്യല്‍ മീഡിയ

നഗ്ന ശരീരം ചേമ്പിലകൊണ്ട് മറച്ചുകൊണ്ടുള്ള ഒരു മോഡലിന്റെ ചിത്രം അതേപോലെ പകര്‍ത്തിയതാണ് കിയാരയുടെ ചിത്രം എന്നാണ് ഉയരുന്ന ആരോപണം

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് താരങ്ങളെവെച്ച് പ്രമുഖ സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ ദബ്ബു രത്‌നാനി തയാറാക്കിയ കലണ്ടര്‍ വലിയരീതിയില്‍ ശ്രദ്ധ നേടിയിരുന്നു. ഇതില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് നടി കിയാര അധ്വാനിയുടെ ചിത്രമായിരുന്നു. ചേമ്പിലയുടെ മറവില്‍ നഗ്നയായി നില്‍ക്കുന്ന കിയാരയായിരുന്നു ചിത്രത്തില്‍. പ്രശംസകള്‍ക്കൊപ്പം തന്നെ വിമര്‍ശനവും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ ചിത്രത്തിനെതിരേ കോപ്പിയടി ആരോപണം ഉയരുകയാണ്. 

നഗ്ന ശരീരം ചേമ്പിലകൊണ്ട് മറച്ചുകൊണ്ടുള്ള ഒരു മോഡലിന്റെ ചിത്രം അതേപോലെ പകര്‍ത്തിയതാണ് കിയാരയുടെ ചിത്രം എന്നാണ് ഉയരുന്ന ആരോപണം. 2019 നവംബറിലാണ് ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ് ഈ ആരോപണം. ദബ്ബുവിനെതിരേ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. മറ്റൊരാളുടെ ആശയത്തെ അതേപോലെ പകര്‍ത്താന്‍ നാണമില്ലേ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. 

നിരവധി ബോളിവുഡ് താരങ്ങളാണ് ദബ്ബുവിന്റെ 25ാം വാര്‍ഷിക കലണ്ടറില്‍ ഇടംനേടിയത്. ഷാരുഖ് ഖാന്‍, വിദ്യാബാലന്‍, സണ്ണി ലിയോണി, ആലിയ ഭട്ട്, അനുഷ്‌ക ശര്‍മ, ഭൂമി പടേക്കര്‍, ജോണ്‍ എബ്രഹാം, ഹൃത്വിക് റോഷന്‍, അക്ഷയ് കുമാര്‍, കാര്‍ത്തിക് ആര്യന്‍, അനന്യ പാണ്ഡേ, ജാക്വിലിന്‍ ഫെര്‍ണാണ്ടസ് തുടങ്ങിയവരും കലണ്ടറിലുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT