Entertainment

കീര്‍ത്തിക്ക് പിന്നാലെ നിത്യ മേനോനും സാവിത്രിയാവുന്നു; ആകാംക്ഷയില്‍ സിനിമ ലോകം

സാവിത്രി അമ്മയായുള്ള എന്റെ ആദ്യലുക്ക് അഭിമാനത്തോടെ അവതരിപ്പിക്കുന്നു എന്ന കുറിപ്പോടെയാണ് താരം പോസ്റ്റര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കീര്‍ത്തി സുരേഷിന് പിന്നാലെ മലയാളത്തില്‍ നിന്നുള്ള ഒരു നടി കൂടി സാവിത്രിയായി അരങ്ങില്‍ എത്തുന്നു. നിത്യ മേനോനാണ് തെന്നിന്ത്യന്‍ തെന്നിന്ത്യയിലെ മുന്‍കാല നായിക സാവിത്രിയ്ക്ക് വീണ്ടും ജീവന്‍ നല്‍കുന്നത്. മുന്‍കാല നടനും ആന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രിയുമായിരുന്ന നന്ദമുറി തകര രാമ റാവുവിന്റെ (എന്‍ടിആര്‍) ജീവിതം പറയുന്നചിത്രത്തിലാണ് നിത്യ മേനോന്‍ സാവിത്രിയായി അഭിനയിക്കുന്നത്. 

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ട് നിത്യ മേനോന്‍ തന്നെയാണ് വാര്‍ത്ത പുറത്തുവിട്ടത്. സാവിത്രി അമ്മയായുള്ള എന്റെ ആദ്യലുക്ക് അഭിമാനത്തോടെ അവതരിപ്പിക്കുന്നു എന്ന കുറിപ്പോടെയാണ് താരം പോസ്റ്റര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. 1964 ല്‍ സാവിത്രിയും എന്‍ടിആറും അഭിനയിച്ച ഗുണ്ടമ്മ എന്ന ചിത്രത്തിന്റെ പുനഃരാവിഷ്‌കാരമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. 

മഹാനടി എന്ന ചിത്രത്തിലൂടെയാണ് കീര്‍ത്തി സുരേഷ് സാവിത്രിയായത്. തെന്നിന്ത്യയിലെ എക്കാലത്തേയും സൂപ്പര്‍നായികയുടെ ജീവിതം പറഞ്ഞ ചിത്രം വലിയ വിജയമായിരുന്നു. ചിത്രത്തിലെ കീര്‍ത്തിയുടെ അഭിനയവും ശ്രദ്ധിക്കപ്പെട്ടിരുന്നു. വീണ്ടും ഒരു മലയാളികൂടി സാവിത്രിയായി വേഷമിടുമ്പോള്‍ വളരെ ആകാംക്ഷയിലാണ് സിനിമ ലോകം. 

എന്‍ടിആറിന്റെ മകന്‍ നന്ദമുറി ബാലകൃഷ്ണയാണ് എന്‍ടിആറായി എത്തുന്നത്. കഥാനായകുഡു, മഹാനായകുഡു എന്നപേരുകളില്‍ രണ്ട് ഭാഗങ്ങളിലായാണ് ചിത്രം ഒരുക്കുന്നത്. വിദ്യാ ബാലന്‍, റാണ ദഗ്ഗുബട്ടി, മഹേഷ് ബാബു, പ്രകാശ് രാജ് തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തിലുള്ളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

SCROLL FOR NEXT