Entertainment

കുഞ്ഞനിയന് ആശംസകളുമായി ദുല്‍ഖര്‍ സല്‍മാനും: പൂമരം തിയേറ്ററുകളില്‍

ആദ്യ ഗാനം പുറത്തുവിട്ട് ഒന്നര വര്‍ഷത്തിന് ശേഷമാണ് എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രം എത്തുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

റെ നാളത്തെ കാത്തിരിപ്പുകള്‍ക്കും ട്രോളുകല്‍ക്കുമെല്ലാം വിരാമമിട്ട് കാളിദാസ് ജയറാമിന്റെ ആദ്യചിത്രം പൂമരം ഇന്ന് തിയേറ്ററുകളിലേക്കെത്തുകയാണ്. ആദ്യ ഗാനം പുറത്തുവിട്ട് ഒന്നര വര്‍ഷത്തിന് ശേഷമാണ് എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രം എത്തുന്നത്. തുടര്‍ന്ന് ചിത്രത്തിലെ രണ്ടാംഗാനവും പുറത്തിറങ്ങി, എന്നിട്ടും ചിത്രത്തിന്റെ റിലീസ് നടന്നില്ല.

ഒടുവില്‍, ഇന്ന് പൂമരം റിലീസ് ചെയ്യുകയാണ്. ഈ അവസരത്തില്‍ നടന്‍ ജയറാമിന്റെയും പാര്‍വ്വതിയുടെയും പ്രിയപുത്രനായ കാളിദാസിന് ആശംസയറിയിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ രംഗത്തെത്തി. 'എന്റെ കുഞ്ഞനിയന്‍ കാളിദാസിന് എല്ലാവിധ സ്‌നേഹവും വിജയാശംസകളും നേരുന്നു' എന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ചിരുങ്ങിയ സമയം കൊണ്ടാണ് വൈറലായത്. 

കാളിദാസിന്റെ കന്നി ചിത്രത്തിന് ആശംസകള്‍ അറിയിച്ചുകൊണ്ട് മോഹന്‍ലാലും രംഗത്തെത്തിയിരുന്നു. പൂമരത്തിന്റെ പോസ്റ്റര്‍ ട്വിറ്ററിലൂടെ ഷെയര്‍ ചെയ്താണ് മോഹന്‍ലാല്‍ താരപുത്രന് ആശംസകള്‍ നേര്‍ന്നത്. 

പൂമരത്തെ ട്രോളാന്‍ ട്രോളന്‍മാര്‍ക്ക് പ്രത്യേക താല്‍പര്യമായിരുന്നു. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് നിലനിന്നിരുന്ന അനിശ്ചിതത്വമാണ് ഇതിന് കാരണം. ചിത്രത്തിലെ ഞാനും ഞാനുമെന്റാളും എന്ന ഗാനം വൈറലായതോടെ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തിനായി കാത്തിരുന്നത്. എന്നാല്‍ റിലീസ് സംബന്ധിച്ച് പിന്നീട് വിവരമൊന്നുമുണ്ടായില്ല. നീണ്ടനാളത്തെ അനിശ്ചിതത്വത്തിനൊടുവില്‍ മാര്‍ച്ച് ഒന്‍പതിന് റിലീസ് പ്രഖ്യാപിച്ചു. എന്നാല്‍ അവസാന നിമിഷം ഒരാഴ്ചത്തേക്ക് കൂടി റിലീസ് മാറ്റുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു