Entertainment

'കുഞ്ഞു ദൈവ'ത്തിന് രാജ്യാന്തര പുരസ്‌കാരം

മികച്ച സംഗീത സംവിധായകനായി ചിത്രത്തിന് വേണ്ടി സംഗീതം നിര്‍വഹിച്ച മാത്യൂസ് പുളിക്കനും  തിരഞ്ഞെടുക്കപ്പെട്ടു.

Author : സമകാലിക മലയാളം ഡെസ്ക്

ജിയോ ബേബി സംവിധാനം ചെയ്ത 'കുഞ്ഞു ദൈവം' എന്ന ചിത്രത്തിന് രാജ്യാന്തര പുരസ്‌കാരം. മികച്ച ബാലനടനുള്ള ദേശീയ പുരസ്‌ക്കാരം ആദിഷ് പ്രവീണിന് നേടിക്കൊടുത്ത ചിത്രം കൂടിയാണിത്. ലൊസാഞ്ചലസ് ലവ് രാജ്യാന്തര ചലച്ചിത്രമേളയിലാണ് കുഞ്ഞു ദൈവം സംവിധാനം ചെയ്ത ജിയോ ബേബിക്ക് മികച്ച സംവിധായകനുള്ള പുരസ്‌കാരം  ലഭിച്ചത്. 

മികച്ച സംഗീത സംവിധായകനായി ചിത്രത്തിന് വേണ്ടി സംഗീതം നിര്‍വഹിച്ച മാത്യൂസ് പുളിക്കനും  തിരഞ്ഞെടുക്കപ്പെട്ടു. ഓഷ്യന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ സാനു എസ് നായര്‍, നസീബ് ബിആര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. രണ്ടു പെണ്‍കുട്ടികള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജിയോ ബേബി. 

ആദ്യ ചിത്രമായ രണ്ടു പെണ്‍കുട്ടികളിലെ പ്രകടനത്തിന് അന്നു ഫാത്തിമയ്ക്ക മികച്ച ബാലതാരത്തിലുള്ള  സംസ്ഥാന പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ടൊവീനോ തോമസിനെ നായകനാക്കി സംവിധാനം ചെയ്യുന്ന കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് ആണ് ജിയോ ബേബിയുടെ പുതിയ ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

വീണയുടെ 'റെഡ് ബുക്കി'ല്‍ ഫൈജാസുമായുള്ള സാമ്പത്തിക ഇടപാടുകള്‍; കൂടുതല്‍ പണം കൈമാറിയെന്ന് ഇഡി

വരും ദിവസങ്ങളിലും ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷ: ചുരുക്കപ്പട്ടിക പരിഷ്‌കരിച്ചു; രണ്ടുപേര്‍ പുറത്ത്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം