Entertainment

കുഞ്ഞ് ഇസൂനെ കൊഞ്ചിച്ച് മഞ്ജു വാര്യർ, വൈറലായി ചിത്രങ്ങൾ 

‘നോഹയുടെ പേടകം’ എന്നതിനെ ആസ്പദമാക്കിയുള്ള കേക്കാണ് ഇസഹാക്കിനായി ഒരുക്കിയിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

നടൻ കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാക്കിന് പിറന്നാൾ ആശംസ നേർന്ന് മഞ്ജു വാരിയർ. ഇസഹാക്കിനെ എടുത്തുനിൽക്കുന്നൊരു ചിത്രം പങ്കുവച്ചാണ് നടിയുടെ ആശംസ. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിൽ ചിത്രം പങ്കുവച്ചാണ് താരം പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്. ഇതോടൊപ്പം ഇസൂനെ എടുത്ത് ചാക്കോച്ചനും പ്രിയയ്ക്കും ഒപ്പമുള്ള ഒരു ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. 

കുഞ്ചാക്കോ ബോബൻ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച പിറന്നാൾ കേക്കിനൊപ്പമുള്ള ചിത്രവും മഞ്ജു ഷെയർ ചെയ്തു. ബൈബിളിലെ ‘നോഹയുടെ പേടകം’ എന്നതിനെ ആസ്പദമാക്കിയുള്ള കേക്കാണ് ഇസഹാക്കിനായി ഒരുക്കിയിരുന്നത്. ലോകത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ പ്രതിനിധാനം ചെയ്യുന്നതാണ് ഈ കേക്കെന്നും താമസിയാതെ ഇതെല്ലാം തരണം ചെയ്യാൻ നമുക്ക് സാധിക്കുമെന്നും ചാക്കോച്ചൻ കുറിച്ചിരുന്നു. 

പിറന്നാൾ ദിനമായ ഇന്നലെ ഇസഹാക്കിന്റെ ഒരു പുത്തൻ ചിത്രം പ്രിയയും പങ്കുവച്ചിരുന്നു. ഒരു ടോയ് കാറിൽ താടിക്ക് കൈയും കൊടുത്ത് ചിരിച്ചിരിക്കുന്ന ഇസഹാക്കിന്റെ ചിത്രമാണ് പ്രിയ ഷെയർ ചെയ്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒക്ടോബർ 16ന് ഇടുക്കി ജില്ല ഹർത്താൽ

NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത

അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്

​Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലേക്ക് തിരിച്ചു

തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ്; ഇപ്പോൾ അപേക്ഷിക്കാം