Entertainment

കുട്ടി ജാനു തെലുങ്കിലേക്കും ; 96 ലെ ലുക്ക് പുറത്ത് വിട്ട് താരം

തമിഴിൽ നടന്‍ എം എസ് ഭാസകറിന്റെ മകന്‍ ആദിത്യ ഭാസ്‌കര്‍ ആയിരുന്നു ​ഗൗരിയ്ക്കൊപ്പം അഭിനയിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രം 96 ൽ തൃഷയുടെ കൗമാരകാലം ​ഗംഭീരമാക്കിയാണ് ​ഗൗരി കിഷൻ ശ്രദ്ധിക്കപ്പെട്ടത്. റാമിനും ജാനുവിനുമൊപ്പം കുട്ടി ജാനുവും കൈയടി നേടിയിരുന്നു. തെലുങ്ക് റീമേക്കിലും കുട്ടി ജാനു താൻ തന്നെയാണെന്നാണ് ​ഗൗരി ഇൻസ്റ്റ പേജിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിലെ ലുക്കും പുറത്ത് വിട്ടിട്ടുണ്ട്. 

തെലുങ്കിൽ കുട്ടി ജാനുവിന്റെ റാം ആയി എത്തുന്നത് ഷര്‍വാനന്ദ് ആണ്. തമിഴിൽ നടന്‍ എം എസ് ഭാസകറിന്റെ മകന്‍ ആദിത്യ ഭാസ്‌കര്‍ ആയിരുന്നു ​ഗൗരിയ്ക്കൊപ്പം അഭിനയിച്ചത്. സാമന്തയാണ് റീമേക്കിൽ ജാനുവാകുന്നത്.

നഷ്ടപ്രണയത്തിന്റെ തീവ്രതയും നൈർമല്യവും കൈയ്യടക്കത്തോടെ സ്ക്രീനിൽ വീണ്ടും എത്തുന്നത് കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിലെ അഭിനയം വിജയ് സേതുപതിക്കും തൃഷയ്ക്കും നിരൂപകരുടേതടക്കം പ്രശംസ നേടിക്കൊടുത്തിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഏഴ് വിഭാഗങ്ങളില്‍ സൗജന്യയാത്ര; ഓര്‍ഡിനറി മുതല്‍ ടൗണ്‍ ടു ടൗണ്‍വരെ; ബസ് പട്ടിക പുറത്തിറക്കി കെഎസ്ആര്‍ടിസി

കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി, ചേരാനല്ലൂരില്‍ തടങ്കലില്‍ പാര്‍പ്പിച്ച 7 ഇതര സംസ്ഥാനക്കാരെ രക്ഷിച്ച് പൊലീസ്; പ്രതി പിടിയില്‍

'ജിഹാദി കമ്യൂണിസ്റ്റ്'; 'ഒരു കൊമ്പത്തെ തമ്പുരാന്റെയും, ഗുഡ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല, പോ പുല്ലേ എന്ന് പറയാത്തത്....'

'ഈ യാത്ര അധികമുണ്ടാകില്ല'; തളിപ്പറമ്പ് എംഎല്‍എ ടികെ ഗോവിന്ദന് വധഭീഷണി; പരാതി

കണ്ണൂരിലെ സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ച പണത്തില്‍ കള്ളനോട്ട്; പിടികൂടിയത് 500ന്റെ 8 നോട്ടുകള്‍

SCROLL FOR NEXT